നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Donald Trump India Visit: ട്രംപിനൊപ്പം സ്റ്റൈലായി എത്തി ഭാര്യ മെലാനിയയും മകൾ ഇവാങ്കയും

    Donald Trump India Visit: ട്രംപിനൊപ്പം സ്റ്റൈലായി എത്തി ഭാര്യ മെലാനിയയും മകൾ ഇവാങ്കയും

    മേൽക്കുപ്പായവും കാലുറകളും ചേർന്ന വെള്ളനിറത്തിലുള്ള ഒറ്റക്കുപ്പായമായിരുന്നു മെലാനിയ ട്രംപ് അണിഞ്ഞിരുന്നത്.

    മെലാനിയ ട്രംപ്, ഇവാങ്ക ട്രംപ്

    മെലാനിയ ട്രംപ്, ഇവാങ്ക ട്രംപ്

    • News18
    • Last Updated :
    • Share this:
      അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും മകൾ ഇവാൻക ട്രംപും നമസ്തേ ട്രംപ് പരിപാടിയുടെ ഭാഗമായി അഹമ്മദാബാദിൽ എത്തി. മെലാനിയയും ഇവാങ്കയും എത്തിയപ്പോൾ അവരുടെ സ്റ്റെലൻ ഔട്ട് ഫിറ്റ് തന്നെയാണ് എല്ലാവരുടെയും ശ്രദ്ധയിൽ പ്പെട്ടത്.

      മേൽക്കുപ്പായവും കാലുറകളും ചേർന്ന വെള്ളനിറത്തിലുള്ള ഒറ്റക്കുപ്പായമായിരുന്നു മെലാനിയ ട്രംപ് അണിഞ്ഞിരുന്നത്. അരയിൽ പച്ച നിറത്തിലുള്ള സാറ്റിൻ ബെൽറ്റ് അണിഞ്ഞത് വസ്ത്രത്തിന് കൂടുതൽ എടുപ്പ് നൽകി. അഴിച്ചിട്ട മുടി രണ്ടായി പകുത്ത് മനോഹരമാക്കി വെച്ചിരുന്നു. അഹമ്മദാബാദിന്‍റെ ചൂടുള്ള കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന വിധത്തിലായിരുന്നു മെലാനിയ ട്രംപിന്‍റെ വസ്ത്രധാരണം.

      Donald Trump India Visit: സബർമതിയിൽ ചർക്കയിൽ നൂൽനൂറ്റ് ഡൊണാൾഡ് ട്രംപ്

      അതേസമയം, അതീവലളിതവും എന്നാൽ ക്ലാസി ലുക്കിലുമാണ് പിതാവ് ട്രംപിനൊപ്പം ഇന്ത്യയിലേക്ക് എത്തിയത്. ചൂട് നിറഞ്ഞ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ വിധത്തിൽ ആയിരുന്നു ഇവാങ്കയുടെ വസ്ത്രധാരണ രീതി. പിങ്ക് നിറത്തിൽ ഫ്ലോറൽ പ്രിന്‍റുള്ള പഫ് സ്ലീവുള്ള വസ്ത്രമായിരുന്നു ഇവാങ്കയുടേത്. ഇരുഭാഗത്തേക്കും പകുത്ത് അഴിച്ചിട്ട വിധത്തിലായിരുന്നു മുടി.

      അഹമ്മദാബാദിലെ സർദാർ വല്ലഭായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ട്രംപിന്‍റെ ആദ്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്നാണ് കരുതുന്നത്.
      Published by:Joys Joy
      First published:
      )}