നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Liquor | ജോലിസമയത്ത് മദ്യം വാങ്ങുന്ന വീഡിയോ വൈറലായി; തമിഴ്നാട്ടിലെ ‘ഇല്ലം തേടി കൽവി‘ സേവന സംഘത്തെ പിരിച്ചുവിട്ടു

  Liquor | ജോലിസമയത്ത് മദ്യം വാങ്ങുന്ന വീഡിയോ വൈറലായി; തമിഴ്നാട്ടിലെ ‘ഇല്ലം തേടി കൽവി‘ സേവന സംഘത്തെ പിരിച്ചുവിട്ടു

  ടാസ്മാക് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി കാറിൽ കയറുന്നയാളുടെ 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഇല്ലം തേടി കൽവി (Doorstep education) പദ്ധതിയുടെ ഭാഗമായ നാടൻ കലാകാരന്മാരുടെ സംഘത്തിലെ അംഗങ്ങളിൽ ഒരാൾ തന്റെ ഔദ്യോഗിക ടീ ഷർട്ട് ധരിച്ച് പദ്ധതിക്കായി അനുവദിച്ച കാറിൽ പോയി മദ്യം വാങ്ങുന്നത് കണ്ടെത്തിയതിനെ തുടർന്ന് തമിഴ്നാട്ടിലെ വിദ്യാഭ്യാസ വകുപ്പ് സംഘത്തെ പിരിച്ചുവിട്ടു.

   ടാസ്മാക് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി കാറിൽ കയറുന്നയാളുടെ 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി. തിങ്കളാഴ്ച തിരുച്ചി ജില്ലാ ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ ബാലമുരളിയാണ് ടീമിനെ പിരിച്ചുവിടാനുള്ള ഉത്തരവിറക്കിയത്.

   ഇല്ലംതേടി കൽവി ടീമിൽ ഉൾപ്പെട്ട ഈ അംഗത്തിന്റെ പ്രവൃത്തി വിദ്യാഭ്യാസ വകുപ്പിന്റെയും പദ്ധതിയുടെയും സൽപ്പേരിന് കളങ്കമുണ്ടാക്കിയതായി ചൂണ്ടിക്കാട്ടിയാണ് സംഘത്തെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. "മദ്യം വാങ്ങിയത് പ്രവർത്തന സമയത്തായതിനാൽ ടീമിന്റെ സേവനം അവസാനിപ്പിച്ചു. ഷർമിള ശങ്കറിന്റെ നേതൃത്വത്തിലുള്ള അംഗമാണ് മദ്യം വാങ്ങിയതായി കണ്ടെത്തിയത്. ടീമിലെ എല്ലാ അംഗങ്ങളെയും പിരിച്ചുവിട്ടു" ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച തിരുച്ചി ജില്ല ചീഫ് എജ്യുക്കേഷണൽ ഓഫീസർ ബാലമുരളി പറഞ്ഞു.

   കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തോട്ടിയം മേഖലയ്ക്ക് സമീപവും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഈ പ്രത്യേക സംഘത്തിനെതിരെ നടപടിയെടുക്കാൻ നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു.

   "കുറച്ച് ദിവസം മുമ്പ് തൊട്ടിയം ടൗണിലെ കാലിച്ചന്തയ്ക്ക് സമീപമുള്ള ടാസ്മാക് ഷോപ്പിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലെ സംഭവം നടന്നത്. ചില സംഘാംഗങ്ങൾ തുടർച്ചയായി സമാന പ്രവൃത്തികൾ ചെയ്യുന്നതായി പരാതി ഉയർന്നതിനാൽ ഗ്രൂപ്പിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു" വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

   പേര് സൂചിപ്പിക്കുന്നത് പോലെ പഠനം സ്കൂളിൽ മാത്രമൊതുക്കാതെ സ്കൂളിനു പുറത്തേക്കും വ്യാപിപ്പിക്കുന്ന ‘ഇല്ലം തേടി കൽവി’ പദ്ധതി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിലാണ് ഉദ്ഘാടനം ചെയ്തത് . പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കോവിഡ് കാലത്ത് മാസങ്ങളോളം വീട്ടിലിരുന്ന വിദ്യാർഥികളുടെ പഠന ഇടവേള കുറയ്ക്കുക എന്നതാണ്. ഇതിനോടൊപ്പം തന്നെ അവരുടെ പഠന പോരായ്മകൾ പരിഹരിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

   ‘ഇല്ലം തേടി കൽവി’ പദ്ധതിയിലൂടെ വിദ്യാർഥികളുടെ വീടിനടുത്തുള്ള സർക്കാർ ഉടമസ്ഥതയിലെ സ്ഥലങ്ങളിലാകും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക. സാധാരണ സ്കൂൾ സമയത്തിനുശേഷം വൈകീട്ട് അഞ്ച് മണി മുതൽ ക്ലാസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കാഞ്ചീപുരം, വിഴുപുരം, മധുര, തിരുച്ചിറപ്പള്ളി, നാഗപട്ടണം, കന്യാകുമാരി, കൃഷ്ണഗിരി, നീലഗിരി തുടങ്ങിയ 12 ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കാനായി സർക്കാർ തിരഞ്ഞെടുത്തിട്ടുള്ളത്. തിരഞ്ഞെടുത്ത സ്കൂളുകളിൽ പദ്ധതിയിലുള്ള സന്നദ്ധപ്രവർത്തകർ കുട്ടികൾക്ക് പരിശീലനം നൽകും. 200 കോടിയാണ് പദ്ധതി നടപ്പിലാക്കാനായി സർക്കാർ മാറ്റി വെച്ചിട്ടുള്ളത്.

   Summary: Member found buying liquor, Tamilnadu government scraps a team involved in education scheme
   First published: