• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മില്യൺകണക്കിന് സ്ത്രീകളെ ചതിച്ച് മെൻസ്ട്രുവേഷൻ ആപ്പ്; ആ വലിയ രഹസ്യം ഫേസ്ബുക്കിനോട് വെളിപ്പെടുത്തി

അടുത്തിടെ നടന്ന ഒരു പഠനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടന്നത്. മെൻസ്ട്രുവേഷൻ ട്രാക്കർ ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ അതീവരഹസ്യമായ കാര്യങ്ങൾ പോലും ഫേസ്ബുക്കുമായി പങ്കുവെച്ചു.

news18
Updated: September 10, 2019, 9:48 PM IST
മില്യൺകണക്കിന് സ്ത്രീകളെ ചതിച്ച് മെൻസ്ട്രുവേഷൻ ആപ്പ്; ആ വലിയ രഹസ്യം ഫേസ്ബുക്കിനോട് വെളിപ്പെടുത്തി
പ്രതീകാത്മക ചിത്രം
news18
Updated: September 10, 2019, 9:48 PM IST
സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ നിരവധി ആപ്ലിക്കേഷനുകളാണ് ഓരോ ദിവസവും നമ്മുടെ സഹായത്തിനായി എത്തുന്നത്. പല തരത്തിലുള്ള സഹായങ്ങളാണ് ഈ ആപ്ലിക്കേഷനുകൾ നമുക്ക് നൽകുന്നത്. എന്നാൽ, പലപ്പോഴും ഇത്തരം ആപ്ലിക്കേഷനുകൾ നമ്മുടെ സ്വകാര്യതയെ പണയപ്പെടുത്തുന്നുണ്ടെന്നതാണ് വാസ്തവം.

അടുത്തിടെ നടന്ന ഒരു പഠനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടന്നത്. മെൻസ്ട്രുവേഷൻ ട്രാക്കർ ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ അതീവരഹസ്യമായ കാര്യങ്ങൾ പോലും ഫേസ്ബുക്കുമായി പങ്കുവെച്ചു.

ആർത്തവദിവസം കൃത്യമായി അറിയുന്നതിനും ലൈംഗികബന്ധത്തിൽ ഏർപെട്ടാൽ എന്ന് ഗർഭം ധരിക്കുമെന്നും അറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് കാര്യങ്ങളെല്ലാം കൃത്യമായി ഫേസ്ബുക്കിനെ കൂടി അറിയിച്ചത്. ബസ് ഫീഡ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യു.കെ ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പായ അഡ്വക്കസി ഇന്‍റർനാഷണലാണ് ഇക്കാര്യം കണ്ടെത്തിയത്. ഉപയോക്താക്കൾ അവരുടെ ആർത്തവത്തെ സംബന്ധിച്ചുള്ള കാര്യങ്ങളും ലൈംഗികബന്ധത്തിൽ എന്ന് ഏർപെട്ടു എന്ന കാര്യങ്ങളും കൃത്യമായി നൽകിയാൽ മാത്രമേ ആപ്ലിക്കേഷന് അണ്ഡോൽപാദന കാലഘട്ടം കണക്കു കൂട്ടാൻ കഴിയുകയുള്ളൂ.

കനത്ത മഴ: പൈതൃക സ്മാരകമായ മട്ടാഞ്ചേരിയിലെ കറുത്ത ജൂതന്മാരുടെ സിനഗോഗ് തകർന്നു

പ്ലാക്കൽ ടെക് വികസിപ്പിച്ച മായ ആപ്ലിക്കേഷനും മൊബ് ആപ്പ് ഡെവലപ്മെന്‍റിന്‍റെ മിയയുമാണ് ഉപയോക്താക്കളുടെ അങ്ങേയറ്റം അതീവരഹസ്യമായ കാര്യങ്ങൾ ഫേസ്ബുക്കിന് നൽകിയത്. പരസ്യക്കമ്പനികൾക്ക് ഇത്തരം ഓഡിയൻസിനെ പെട്ടെന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണ് ഫേസ്ബുക്കിന് ഈ വിവരങ്ങൾ ആപ്ലിക്കേഷൻ കൈമാറിയത്.

ഉപയോക്താക്കളുടെ മൂഡ് അറിയാൻ ഇത്തരം വിവരങ്ങൾ നൽകുന്നതു വഴി പരസ്യദാതാക്കളെ സഹായിക്കുകയാണ് ഇത്തരം ആപ്ലിക്കേഷനുകൾ ചെയ്യുന്നത്. മായാ ആപ്ലിക്കേഷന്‍റെ സ്വകാര്യതാനയത്തിൽ ഒരു തരത്തിലുള്ള വ്യക്തിപരമായ കാര്യങ്ങളും വെളിപ്പെടുത്തില്ലെന്ന് പറയുന്നുണ്ട്.

Loading...

എന്നാൽ, ഉപയോക്താക്കളുടെ എല്ലാ തരത്തിലുമുള്ള രഹസ്യങ്ങൾ പരസ്യക്കാർക്ക് വേണ്ടി നൽകുകയും ചെയ്യുന്നു.

സ്വകാര്യതാനയത്തിൽ ഒപ്പുവെച്ചില്ലെങ്കിൽ പോലും രണ്ട് ആപ്ലിക്കേഷനുകളും ഉപയോക്താക്കളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തി. ഇന്ത്യ ആസ്ഥാനമായുള്ള മായാ ആപ്ലിക്കേഷൻ അഞ്ചു മില്യണിൽ മുകളിൽ ആളുകളാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. സൈപ്രസ് ആസ്ഥാനമായുള്ള മിയ ആപ്പ് രണ്ട് മില്യണിലധികം ആളുകൾ ഉപയോഗിക്കുന്നുണ്ട്.

First published: September 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...