ഇന്റർഫേസ് /വാർത്ത /India / 'എന്‍റെ വീട് രാഹുലിന്‍റെയും' വീടിന് മുന്‍പില്‍ ബോര്‍ഡ് തൂക്കി കോണ്‍ഗ്രസ് നേതാവ് അജയ് റായ്

'എന്‍റെ വീട് രാഹുലിന്‍റെയും' വീടിന് മുന്‍പില്‍ ബോര്‍ഡ് തൂക്കി കോണ്‍ഗ്രസ് നേതാവ് അജയ് റായ്

ലോകസഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി  ഔദ്യോഗിക വസതി ഒഴിയണമെന്ന് ലോകസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്‍കിയിരുന്നു

  • Share this:

ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് നോട്ടീസ് ലഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് നേതാക്കള്‍. ലാലുറാബിര്‍ എന്ന സ്ഥലത്തെ വീടിന് മുന്നില്‍ എന്‍റെ വീട് രാഹുലിന്‍റെയും എന്ന് അര്‍ത്ഥം വരുന്ന ‘മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഘര്‍’ എന്ന ബോര്‍ഡ് തൂക്കിയാണ് മുതിര്‍ന്ന നേതാവ് അജയ് റായും ഭാര്യയും രാഹുലിന് പിന്തുണ പ്രഖ്യാപിച്ചത്.

അപകീര്‍ത്തി കേസിൽ ശിക്ഷിയ്ക്കപ്പെട്ടതിനെ തുടർന്ന് ലോകസഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ലോകസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെ തുഗ്ലക് മാര്‍ഗിലെ തന്‍റെ വസതി ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി.

Also Read- ‘ഔദ്യോഗിക വസതി ഒഴിയും’; ലോക്സഭാ സെക്രട്ടേറിയറ്റിന് രാഹുൽ ഗാന്ധിയുടെ കത്ത്

രാഹുലിന് പരാമവധി ക്ഷീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാ​ഗമാണ് വീടൊഴിയാൻ ആവശ്യപ്പെട്ടത്. എന്നാൽ രാഹുൽ അവന്റെ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കുമെന്നും അതിനായി വീട് ഞാനൊഴിഞ്ഞു നൽകുമെന്നും എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞിരുന്നു.

First published:

Tags: Congress, Rahul gandhi