'ഇന്ത്യൻ സൈന്യം കശ്മീർ വിടണം'; കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനിൽ നിന്ന് സന്ദേശം

ദേശീയ സുരക്ഷ ഏജൻസികൾക്ക് പൊലീസ് വിവരങ്ങൾ കൈമാറി

news18
Updated: August 28, 2019, 6:59 PM IST
'ഇന്ത്യൻ സൈന്യം കശ്മീർ വിടണം'; കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനിൽ നിന്ന് സന്ദേശം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 28, 2019, 6:59 PM IST
  • Share this:
കൊല്ലം: ഇന്ത്യന്‍ സൈന്യത്തിനെതിരെ കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം. പാകിസ്ഥാൻ നമ്പറിലാണ് സന്ദേശമെത്തിയത്. ജില്ല ദുരന്തനിവാരണസമിതിയുടെ വാട്സാപ് നമ്പറിലാണ് സന്ദേശം. ഇന്നലെ രാത്രിയാണ് ഹിന്ദി, ഉറുദു ഭാഷകളിൽ സന്ദേശമെത്തിയത്. കശ്മീർ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സന്ദേശത്തിൽ പറയുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ കൊല്ലം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. ദേശീയ സുരക്ഷ ഏജൻസികൾക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

പാകിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82ല്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറില്‍നിന്നാണ് സന്ദേശം വന്നത്. ചൊവ്വാഴ്ച രാത്രി 10.45നാണ് ഹിന്ദി, ഉറുദു ഭാഷകളില്‍ തയാറാക്കിയ സന്ദേശം എത്തിയത്. ജമ്മു കശ്മീരില്‍ നിന്ന് സൈന്യം മാറണമെന്നുള്ളതാണ് സന്ദേശത്തിലെ പ്രധാന ആവശ്യം. കശ്മീര്‍ തങ്ങളുടെ രാജ്യമാണെന്നും ഇന്ത്യ തുലയട്ടെ എന്നും പാകിസ്ഥാനില്‍ നിന്നെത്തിയ സന്ദേശത്തില്‍ പറയുന്നു. സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ ദുരന്തനിവാരണ സമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്.

Also Read- 'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം'; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

നേരത്തെ കൊല്ലം കളക്ടറേറ്റില്‍ ബോംബ് സ്‌ഫോടനം അടക്കം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ സംഭവത്തെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ രാജ്യാന്തര ഏജന്‍സികളുടെ ഉള്‍പ്പടെ സഹായം തേടേണ്ടതുണ്ട്. സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവി ദേശീയ സുരക്ഷ ഏജന്‍സികള്‍ക്കും സംഭവത്തിന്റെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയും വിഷയത്തില്‍ അന്വേഷണം നടത്തും.

First published: August 28, 2019, 6:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading