• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മെക്സിക്കോയിലും റോഡിൽ 'മൂൺവാക്ക്'; ബംഗളൂരു മോഡൽ കടമെടുത്ത് പ്രതിഷേധം

മെക്സിക്കോയിലെ റോഡുകളിൽ അവരത് പുനരാവിഷ്കരിച്ചു എന്ന് കുറിച്ചു കൊണ്ടാണ് ബാദൽ നഞ്ചുണ്ട സ്വാമി വീഡിയോ പങ്കുവെച്ചിരിക്കുന്നത്

news18-malayalam
Updated: September 12, 2019, 8:34 AM IST
മെക്സിക്കോയിലും റോഡിൽ 'മൂൺവാക്ക്'; ബംഗളൂരു മോഡൽ കടമെടുത്ത് പ്രതിഷേധം
moon walk
news18-malayalam
Updated: September 12, 2019, 8:34 AM IST
നമ്മുടെ നാട്ടിൽ മാത്രമല്ല തകർന്ന റോഡുകളും അതിനെച്ചൊല്ലി തര്‍ക്കങ്ങളും പ്രതിഷേധങ്ങളും നടക്കുന്നത്. അങ്ങ് മെക്സിക്കോയിലും തകർന്ന റോഡുകൾ ജനങ്ങൾക്ക് തലവേദനയാണ്. ഇതിനെതിരെ അവിടെയുളളവർ പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. അതിന് അവർ കടമെടുത്തിരിക്കുന്നത് അടുത്തിടെ ബംഗളൂരുവിൽ റോഡിൽ നടന്ന മൂൺവാക്ക് പ്രതിഷേധത്തെ തന്നെയാണ്.

also read:ജയലളിതയുടെ സമാധി മണ്ഡപം മകന്റെ വിവാഹ വേദിയാക്കി AIADMK നേതാവ്

ബംഗളൂരുവിൽ തകർന്ന റോഡുകൾക്കെതിരെ പ്രശസ്ത കലാകാരനായ ബാദൽ നഞ്ചുണ്ട സ്വാമിയാണ് മൂൺവാക്ക് പ്രതിഷേധം നടത്തി ശ്രദ്ധേയനായത്. ചന്ദ്രനിൽ നടക്കുന്നത് പോലെ ബംഗളൂരുവിലെ തകർന്ന റോഡിലൂടെ നടന്നായിരുന്നു പ്രതിഷേധം. ആദ്യ നോട്ടത്തിൽ ശരിക്കും ചന്ദ്രനിൽ നടക്കുന്നത് പോലെ തന്നെ തോന്നി. എന്നാൽ ഇതിന്റെ വീഡിയോ മുഴുവനായി കാണുമ്പോൾ മാത്രമാണ് ഇത് റോഡാണെന്ന് വ്യക്തമായത്.

ഇത് തന്നെയാണ് മെക്സിക്കോയും പുനരാവിഷ്കരിച്ചിരിക്കുന്നത്. ഇക്കാര്യം ബാദൽ നഞ്ചുണ്ട സ്വാമി തന്നെയാണ് അറിയിച്ചിരിക്കുന്നത്. തന്റെ ആശയം മെക്സിക്കോയിൽ പുനരാവിഷ്കരിച്ചിരിക്കുന്നതിന്റെ വീഡിയോ ബാദൽനഞ്ചുണ്ട സ്വാമി തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

മെക്സിക്കോയിലെ റോഡുകളിൽ അവരത് പുനരാവിഷ്കരിച്ചു എന്ന് കുറിച്ചു കൊണ്ടാണ് ബാദൽ നഞ്ചുണ്ട സ്വാമി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മെക്സിക്കോയിലെ തകർന്ന റോഡുകൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മെക്സിക്കൻ ഏജൻസിയായ ബൊവേഡ സെലസ്റ്റേയാണ് വീഡിയോ പുനരാവിഷ്കരിച്ചത്.

വീഡിയോ പുനരാവിഷ്കരിക്കുന്നതിന് മുമ്പ് ഏജൻസി നഞ്ചുണ്ടയെ ഫേസ്ബുക്കിൽ ബന്ധപ്പെട്ടിരുന്നു. നഞ്ചുണ്ടയുടെ വീഡിയോയ്ക്ക് സമാനമായി ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ചയാൾ തകർന്ന റോഡിലൂടെ നടക്കുന്നത് തന്നെയാണ് മെക്സിക്കോയിൽ നിന്നുള്ള വീഡിയോയും. മെക്സിക്കൻ പതാക കൈയിൽ പിടിച്ചിരിക്കുന്നതും കാണാം. ബാക്ഗ്രൗണ്ടിൽ ഒരു ഓഡിയോയും കേൾക്കാം.

Loading...

 

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...