നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • സര്‍വീസ് റൂള്‍ ലംഘിച്ചു; കൊല്‍ക്കത്ത കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

    സര്‍വീസ് റൂള്‍ ലംഘിച്ചു; കൊല്‍ക്കത്ത കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

    വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. രാജീവ് കുമാര്‍ അച്ചടക്കലംഘനം നടത്തിയെന്നും സര്‍വീസ് റൂളിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.

    കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാർ

    കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാർ

    • News18
    • Last Updated :
    • Share this:
    ന്യൂഡല്‍ഹി: ശാരാദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തിനു പിന്നാലെ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അച്ചടക്ക നടപടി തുടങ്ങി. സംഭവത്തില്‍ വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി കത്തയച്ചു. രാജീവ് കുമാര്‍ അച്ചടക്കലംഘനം നടത്തിയെന്നും സര്‍വീസ് റൂളിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.

    മുഖ്യമന്ത്രി നടത്തുന്ന ധര്‍ണയില്‍ ചില പൊലീസുകാര്‍ക്കൊപ്പം രാജീവ് കുമാര്‍ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സര്‍വീസ് റൂളിന്റെ ലംഘനമാണ്.

    ഇതിനിടെ രാജീവ് കുമാര്‍ സിബിഐ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. നിക്ഷ്പക്ഷ സ്ഥലമെന്ന നിലയില്‍ ഷില്ലോങ്ങിലാകും ചോദ്യം ചെയ്യല്‍. സിബിഐ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളില്‍ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡി ജി പി, രാജീവ് കുമാര്‍ എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

    ചോദ്യം ചെയ്യലിന് എത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയതിന് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി, പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് എതിരെ സിബിഐ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നോട്ടീസ് അയച്ചു. ഫെബ്രവരി 18 നകം മറുപടി നല്‍കണം. ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു വരുത്തണമോയെന്നു ഇവരുടെ മറുപടി പരിശോധിച്ചു ഫെബ്രവരി 20ന് കോടതി തീരുമാനിക്കും.

    Also Read കമ്മീഷണർ സിബിഐയ്ക്ക് മുന്നിൽ ഹാജരാകണം: സുപ്രീം കോടതി

    First published:
    )}