HOME » NEWS » India » MHA HAS BEEN DECIDED TO GRANT EXEMPTION FROM THE LOCKDOWN MEASURES TO CONDUCT BOARD EXAMINATION FOR CLASS 10 AND 12

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി

കണ്ടെയ്‌മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ലെന്ന് പ്രത്യേകമായി നിർദ്ദേശമുണ്ട്.

News18 Malayalam | news18-malayalam
Updated: May 20, 2020, 5:00 PM IST
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: എസ്എസ്എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇ.യുടെയും അഭ്യര്‍ഥ മാനിച്ചാണ് പരീക്ഷനടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത്‌.

എല്ലാ സംസ്ഥാനങ്ങളിലെയും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടത്തുന്നതിനാണ് ലോക് ഡൗണ്‍ നടപടികളില്‍ ഇളവ് അനുവദിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.



വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ഉപാധികളോടെയാണ് പരീക്ഷ നടത്തിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്.
You may also like:'പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുന്ന കയ്യില് കുത്തലുകളുടെ കാലം കഴിഞ്ഞു': വി.ടി ബൽറാം [NEWS]മദ്യ നികുതി വർധിപ്പിച്ച സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?; ഐസക്കിനെതിരെ കെ.എസ് രാധാകൃഷ്ണൻ [NEWS]എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചത് വൈകിവന്ന വിവേകം; രമേശ് ചെന്നിത്തല [NEWS]
കണ്ടെയ്‌മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ലെന്ന് പ്രത്യേകമായി നിർദ്ദേശമുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്‌ക് ധരിക്കുകയും പരീക്ഷ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും വേണം. തെര്‍മല്‍ സ്‌ക്രീനിങ്ങും സാനിറ്റൈസറും ഉറപ്പുവരുത്തണം.വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ പ്രത്യേക ബസുകള്‍ ക്രമീകരിക്കണമെന്നും ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
First published: May 20, 2020, 4:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories