ഇന്റർഫേസ് /വാർത്ത /India / Unlock 3 Guidelines | രാത്രികാല കർഫ്യൂ പിൻവലിച്ചു; മൂന്നാംഘട്ട ലോക്ഡൗണിലെ 10 സുപ്രധാന തീരുമാനങ്ങൾ

Unlock 3 Guidelines | രാത്രികാല കർഫ്യൂ പിൻവലിച്ചു; മൂന്നാംഘട്ട ലോക്ഡൗണിലെ 10 സുപ്രധാന തീരുമാനങ്ങൾ

News18

News18

രാത്രികാല കർഫ്യൂ പിൻവലിക്കുന്നത് അടക്കമുള്ള സുപ്രധാന തീരുമാനങ്ങളാണ് അൺലോക്ക് മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണിൽ അൺലോക്ക് മൂന്ന് നിർദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാത്രികാല കർഫ്യൂ പിൻവലിക്കുന്നത് അടക്കമുള്ള സുപ്രധാന തീരുമാനങ്ങളാണ് അൺലോക്ക് മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൺടയിൻമെന്റ് സോണിന് പുറത്തുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുകൾ ബാധകമാകുക. അതേസമയം, ഓഗസ്റ്റ് 31 വരെ കൺടയിൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും.

You may also like:ബെന്നി ബെഹ്നാന്റെ കത്ത് പരിഗണിച്ച് നരേന്ദ്ര മോദി തൂക്കുമരം വിധിച്ചാൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം [NEWS]സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി കുടിശിക നൽകാൻ കഴിയുന്ന അവസ്ഥയല്ല: കേന്ദ്ര ധനകാര്യ സെക്രട്ടറി [NEWS] കോവിഡ് വ്യാജ വാർത്തകൾ: സമൂഹമാധ്യമങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കും [NEWS]

അൺലോക്ക് 3 പ്രധാനപ്പെട്ട 10 തീരുമാനങ്ങൾ

1. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഗസ്റ്റ് 31 വരെ തുറക്കില്ല

2. രാത്രികാല കർഫ്യൂ പിൻവലിച്ചു

3. സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം

4. ബാറുകൾ തുറക്കില്ല

5. കായികമത്സരങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല

6. തിയറ്ററുകളും മാളുകളും തുറക്കില്ല

7. ജിംനേഷ്യങ്ങളും യോഗ സെന്ററുകളും ഓഗസ്റ്റ് അഞ്ചുമുതൽ

8. ഓഡിറ്റോറിയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം പിന്നീട്

9. മെട്രോ റെയിൽ തുറക്കില്ല

10. നീന്തൽക്കുളങ്ങൾ പാർക്കുകൾ എന്നിവ തുറക്കില്ല

കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുമാസം നീണ്ട അടച്ചിടലിനൊടുവിൽ മെയ് അവസാനമാണ് രാജ്യം ആദ്യമായി അൺലോക്ക് 1 പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ആരാധനാലയങ്ങൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. രാത്രികാല കർഫ്യൂ നിലനിർത്തി ആയിരുന്നു അൺലോക്ക് 1 പ്രഖ്യാപിച്ചത്. കണ്ടയിൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിലായിരുന്നു നിയന്ത്രണങ്ങൾ ഒഴിവാക്കിയത്.

ജൂൺ അവസാനം ആയിരുന്നു കേന്ദ്രസർക്കാർ അൺലോക്ക് 2 പ്രഖ്യാപിച്ചത്. അൺലോക്ക് 2 അനുസരിച്ച് കൺടയിൻമെന്റ് സോണുകളിൽ ജൂലൈ 31 വരെ ലോക്ക്ഡൗൺ തുടരും. സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിംഗ് സെന്ററുകൾ, സിനിമാശാലകൾ, ആരാധനാലയങ്ങൾ, ജിമ്മുകൾ, അന്താരാഷ്ട്ര വിമാന യാത്ര, മെട്രോ സേവനങ്ങൾ എന്നിവയ്ക്ക് ജൂലൈ അവസാനം വരെ നിരോധനം പ്രഖ്യാപിച്ചിരുന്നു.

First published:

Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus, Unlock 3, Unlock 3.0