• HOME
  • »
  • NEWS
  • »
  • india
  • »
  • Missionaries of Charity | 'മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് അവരുടെ ആവശ്യപ്രകാരം': ആഭ്യന്തരമന്ത്രാലയം

Missionaries of Charity | 'മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് അവരുടെ ആവശ്യപ്രകാരം': ആഭ്യന്തരമന്ത്രാലയം

മിഷിനറീസ് ഓഫ് ചാരിറ്റിയുടെ എസ്ബിഐയിലെ അക്കൗണ്ടുകൾ മരവിപ്പിച്ചത് അവരുടെ ആവശ്യപ്രകാരമാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി

Ministry_Home_Affairs

Ministry_Home_Affairs

  • Share this:
    ന്യൂഡൽഹി: മദർ തെരേസയുടെ (Mother Teresa) മിഷനറീസ് ഓഫ് ചാരിറ്റിയുടെ (Missionaries of Charity) അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ കുറിച്ച് പ്രതികരണവുമായി ആഭ്യന്തര മന്ത്രാലയം(Ministry Of Home Affairs) (എംഎച്ച്എ) രംഗത്തെത്തി. മിഷിനറീസ് ഓഫ് ചാരിറ്റിയുടെ എസ്ബിഐയിലെ അക്കൗണ്ടുകൾ മരവിപ്പിച്ചത് അവരുടെ ആവശ്യപ്രകാരമാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അക്കൗണ്ടുകൾ മരവിപ്പിക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി അപേക്ഷിച്ചിരുന്നതായി എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

    മിഷനറീസ് ഓഫ് ചാരിറ്റിയുടെ (MoC) FCRA രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) പ്രകാരമുള്ള പുതുക്കൽ അപേക്ഷ, FCRA 2010, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ എന്നിവയ്ക്ക് കീഴിലുള്ള യോഗ്യതാ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ 2021 ഡിസംബർ 25-ന് നിരസിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അപേക്ഷ പുതുക്കുന്നത് നിരസിച്ചത് അവലോകനം ചെയ്യുന്നതിനായി മിഷണറീസ് ഓഫ് ചാരിറ്റിയിൽ നിന്ന് ഒരു അഭ്യർത്ഥന/റിവിഷൻ അപേക്ഷയും ലഭിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു. "മിഷനറീസ് ഓഫ് ചാരിറ്റി രജിസ്ട്രേഷൻ നമ്പർ 147120001 പ്രകാരം FCRA പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിന്റെ രജിസ്ട്രേഷൻ 2021 ഒക്ടോബർ 31 വരെ ആയിരുന്നു. തുടർന്ന് രജിസ്ട്രേഷൻ പുതുക്കാൻ ശേഷിക്കുന്ന മറ്റ് FCRA അസോസിയേഷനുകൾക്കൊപ്പം, 2021 ഡിസംബർ 31 വരെ നീട്ടി നൽകി," മന്ത്രാലയം പറഞ്ഞു.

    എന്നിരുന്നാലും, മിഷനറീസ് ഓഫ് ചാരിറ്റിയുടെ പുതുക്കൽ അപേക്ഷ പരിഗണിക്കുമ്പോൾ, ചില സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. “രേഖയിലുള്ള ഈ ഇടപാടുകളുടെ പരിഗണനയിൽ, MoC പുതുക്കുന്നതിനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടില്ല. MoC-യുടെ FCRA രജിസ്ട്രേഷന് 2021 ഡിസംബർ 31 വരെ സാധുതയുണ്ടായിരുന്നു. MoC-യുടെ അക്കൗണ്ടുകളൊന്നും ആഭ്യന്തരമന്ത്രാലയം മരവിപ്പിച്ചിട്ടില്ല. എസ്ബിഐയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ MoC തന്നെ അപേക്ഷ അയച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു,” ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    “മിഷനറീസ് ഓഫ് ചാരിറ്റിയുടെ FCRA രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഒരു ബാങ്ക് അക്കൗണ്ടിലും ആഭ്യന്തര മന്ത്രാലയത്തിന്റെ മരവിപ്പിക്കൽ ഉത്തരവില്ല. ഞങ്ങളുടെ FCRA പുതുക്കൽ അപേക്ഷ അംഗീകരിച്ചിട്ടില്ലെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അതിനാൽ, ഒരു വീഴ്ചയും ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടിയെന്ന നിലയിൽ, പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ വിദേശ പണം വരുന്ന അക്കൗണ്ടുകളൊന്നും പ്രവർത്തിപ്പിക്കരുതെന്ന് ഞങ്ങൾ സ്ഥാപനത്തിൽ ആഭ്യന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്'- ഒരു പ്രസ്താവനയിൽ, മിഷനറീസ് ഓഫ് ചാരിറ്റി പറഞ്ഞു.

    Also Read- Missionaries of Charity | മദർ തെരേസ സ്ഥാപിച്ച മിഷിനറീസ് ഓഫ് ചാരിറ്റീസിൽ നിയമവിരുദ്ധ ഇടപാടെന്ന് സംശയം; ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു

    മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നത് ഇപ്പോൾ രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടേതാണ് ആദ്യ പ്രതികരണം. “ക്രിസ്മസ് ദിനത്തിൽ, കേന്ദ്ര മന്ത്രാലയം മദർ തെരേസയുടെ ഇന്ത്യയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി! അവരുടെ 22,000 കുഷ്ഠ രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ കഴിയുന്നു. നിയമം പരമപ്രധാനമാണെങ്കിലും, മാനുഷിക കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യണം, ” പശ്ചിമബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് മേധാവി കൂടിയായ മമത ബാനർജി ട്വീറ്റ് ചെയ്തു.
    Published by:Anuraj GR
    First published: