നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമം: ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തി കേന്ദ്രം

  ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമം: ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തി കേന്ദ്രം

  പശ്ചിമബംഗാൾ സന്ദർശനത്തിനിടെ വ്യാഴാഴ്ചയാണ് ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി:  ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ചുവരുത്തി. സംസ്ഥാനത്തെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരിക്കുന്നത്. ഡിസംബർ 14ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കാണാനാണ് നിർദേശം.

   Also Read- പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമിപൂജ നടത്തിയത് കർണാടക ശ്യംഗേരി ശാരദാ മഠത്തിലെ പൂജാരിമാർ

   പശ്ചിമബംഗാൾ സന്ദർശനത്തിനിടെ വ്യാഴാഴ്ചയാണ് ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ വലിയ കല്ലുകൾ കൊണ്ടുള്ള ആക്രമണമുണ്ടായത്. കൊൽക്കത്തയിൽ നിന്ന് ഡയമണ്ട് ഹാർബർ പ്രദേശത്തേക്ക് പോകുന്നതിനിടെയായിരുന്നു ഇത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയുടെ കാറും ആക്രമണത്തിൽ തകർന്നു. മാധ്യമപ്രവർത്തകരുടെ വാഹനങ്ങളെയും അക്രമകാരികൾ വെറുതെ വിട്ടില്ലെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു.

   ''ഇത് തീർത്തും ഔദ്യോഗികമായ കാര്യമാണ്. ഉദ്യോഗസ്ഥർ എല്ലായ്പ്പോഴും  വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഇക്കാര്യത്തിൽ പ്രത്യേകിച്ചൊന്നും പറയാനില്ല''- ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് പ്രതികരിച്ചു.   അതേസമയം, ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ കേന്ദ്ര നടപടിയെ സ്വാഗതം ചെയ്തു. ബംഗാളിൽ മമത ബാനർജിയുടെ ഭരണത്തിൻകീഴിൽ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു രാഷ്ട്രീയ സംഭവത്തിന്റെ പേരിൽ മുതിർന്ന ഉദ്യോഗസ്ഥരെ കേന്ദ്രം വിളിച്ചുവരുത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം, അതുപോലെ തന്നെ ഒരു പാർട്ടിയുടെ ദേശീയ അധ്യക്ഷനെ ആക്രമിക്കുന്നതും മുൻപുണ്ടായിട്ടില്ലെന്ന് പറഞ്ഞു.
   Published by:Rajesh V
   First published:
   )}