തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേഷണം ചെയ്യാൻ വിനോദ ചാനലുകൾക്ക് വിലക്ക്

വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

news18
Updated: May 23, 2019, 7:26 AM IST
തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേഷണം ചെയ്യാൻ വിനോദ ചാനലുകൾക്ക് വിലക്ക്
vote
  • News18
  • Last Updated: May 23, 2019, 7:26 AM IST
  • Share this:
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിന് വിനോദ ചാനലുകൾക്ക് വിലക്കേര്‍പ്പെടുത്തി വാര്‍ത്താവിതരണ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് നിർദേശം മന്ത്രാലയം പുറത്തു വിട്ടത്.സമകാലിക വിഷയങ്ങളുമായി ബന്ധപ്പട്ട് ഏതെങ്കിലും തരത്തിലുള്ള വാർത്തകളോ പരിപാടികളോ സംപ്രേഷണം ചെയ്യുന്നതിന് വിനോദ ചാനലുകൾക്ക് യാതൊരു വിധ അവകാശവും ഉണ്ടായിരിക്കില്ലെന്ന് നിർദേശത്തിൽ വ്യക്തമായി പറയുന്നു.

Also Read-ജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്: ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കുമ്മനം

'വാർത്താ ചാനലുകൾ വാർത്തകളും സമകാലിക സംഭവങ്ങളും നിർബന്ധമായും സംപ്രേഷണം ചെയ്യണമെന്നത് വ്യക്തമായ കാര്യമാണ്. വാര്‍ത്തേതര ചാനലുകൾക്ക് ഇക്കാര്യം നിർബന്ധമല്ല.. അതുകൊണ്ട് തന്നെ ഒരു വാര്‍ത്തേതര ചാനലിനായി അപേക്ഷ സമർപ്പിക്കുമ്പോൾ അത് പൂർണമായും വിനോദ ചാനലാണെന്നും വാര്‍ത്തകളോ സമകാലീക വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരു സംഭവങ്ങളോ ഇതിൽ ഉൾപ്പെടുത്തില്ലെന്ന് ഉറപ്പു നൽകണമെന്നു'മാണ് മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നത്.

വാര്‍ത്തേതര-സമകാലീക വിഷയങ്ങൾ, വാർത്തകൾ-സമകാലീക വിഷയങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് ചാനലുകൾക്ക് മന്ത്രാലയം സംപ്രേഷണ അനുമതി നൽകുന്നത്.

First published: May 23, 2019, 7:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading