ഇന്ത്യയിൽ നടക്കുന്നത് ദുഃഖകരവും മോശവും: പൗരത്വ നിയമ ഭേദഗതിക്കെതിരെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല

ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിയ ഒരു കുടിയേറ്റക്കാരൻ ഇൻഫോസിസിന്റെ അടുത്ത സിഇഒ ആകുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു

News18 Malayalam | news18
Updated: January 14, 2020, 11:08 AM IST
ഇന്ത്യയിൽ നടക്കുന്നത് ദുഃഖകരവും മോശവും: പൗരത്വ നിയമ ഭേദഗതിക്കെതിരെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല
satya_nadela_
  • News18
  • Last Updated: January 14, 2020, 11:08 AM IST
  • Share this:
വാഷിംഗ്ടൺ: പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല. 'ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ദുഃഖകരവും മോശവുമാണെന്നാണ് കരുതുന്നത്.. ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിയ ഒരു കുടിയേറ്റക്കാരൻ ഇൻഫോസിസിന്റെ അടുത്ത സിഇഒ ആകുന്നതോ അല്ലെങ്കിൽ വലിയ സംരഭങ്ങൾ സൃഷ്ടിക്കുന്നതോ കാണാൻ താൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു നദല്ലയുടെ വാക്കുകൾ. മാൻഹട്ടിൽ നടന്ന എഡിറ്റേഴ്സ്  മീറ്റിലാണ് മൈക്രോസോഫ്റ്റ് സിഇഒയുടെ പ്രതികരണം.

Also Read-പൗരത്വ നിയമ ഭേദഗതി നിയമം വിവേചനപരമെന്ന് കേരളം: സുപ്രീം കോടതിയിൽ ഹർജി നൽകി

ബഹുസ്വരതയുള്ള ഇന്ത്യൻ സംസ്കാരത്തിലാണ് താൻ വളർന്നത്. അമേരിക്കയിലെ കുടിയേറ്റ അനുഭവത്തലാണ് താൻ രൂപപ്പെട്ടത്. ഒരു കുടിയേറ്റക്കാരൻ സമൂഹത്തിനും സമ്പദ് വ്യവസ്ഥക്കും വലിയ സംഭാവന നൽകുന്ന ഇന്ത്യയെ കുറിച്ചാണ് തന്റെ പ്രതീക്ഷയെന്നും നദല്ല മൈക്രോ സോഫ്ട് ഇന്ത്യയുടെ ട്വിറ്റർ പേജിൽ കുറിച്ചു. പൗരത്വബില്ലിനെതിരായ പ്രതിഷേധം ഇന്ത്യയിൽ ആളിക്കത്തുന്നതിനിടെയാണ് നദല്ലയുടെ പ്രതികരണം.

ഹൈദരാബാദ് സ്വദേശിയായ നദല്ല 2014 ഫെബ്രുവരി മുതൽ മൈക്രോസോഫ്ട് സിഇഒയാണ്..
First published: January 14, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading