HOME » NEWS » India » MIDDLE AGED MAN IN BANASKANTHA EXPOSED TO MAGNETIC EFFECT NJ

മനുഷ്യരിൽ കാന്തികശേഷി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ; കോവിഡ് വാക്സിൻ കാരണമെന്ന് പ്രചരണം

ഉറങ്ങിക്കൊണ്ടിരിക്കെ നാണയങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പറ്റിപ്പിടിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: June 14, 2021, 2:06 PM IST
മനുഷ്യരിൽ കാന്തികശേഷി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ; കോവിഡ് വാക്സിൻ കാരണമെന്ന് പ്രചരണം
News18
  • Share this:
ഗുജറാത്തിൽ കൊറോണ വൈറസിനെതിരെ വാക്സിൻ സ്വീകരിച്ച ചിലരിൽ കാന്തിക പ്രഭാവം ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ. ബനസ്‌കന്ദ, ഉപ്ലീത്ത എന്നീ പ്രദേശങ്ങളിൽ നിന്നുള്ള രണ്ട് പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം അസാധാരണമായ കാന്തിക ശേഷികൾ പ്രകടിപ്പിക്കുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇരുവരുടെയും ശരീരത്തിൽ നാണയങ്ങളും പാത്രങ്ങളുമൊക്കെ പറ്റിപ്പിടിക്കാൻ തുടങ്ങി എന്ന മട്ടിലുള്ള വാർത്തകൾ ജനങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം കോവിഡ് വാക്സിൻ സ്വീകരിക്കാത്ത ഒരാളിലും സമാനമായ പ്രതിഭാസം ഉണ്ടാകുന്നതായി സൂറത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബനസ്‌കന്ദയിലെ പലൻപൂർ എന്ന പ്രദേശത്തെ നവജീവൻ സൊസൈറ്റിയിൽ താമസിക്കുന്ന നവീൻഭായ് റാവൽ നാല് ദിവസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിൽ കിടന്നുറങ്ങവെയാണ് തന്നിലെ കാന്തികശേഷി തിരിച്ചറിഞ്ഞത്. ഉറങ്ങിക്കൊണ്ടിരിക്കെ നാണയങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പറ്റിപ്പിടിക്കുകയായിരുന്നു, അവ നീക്കം ചെയ്യാൻ നോക്കിയപ്പോൾ അദ്ദേഹത്തിന് സ്വയം ഒരു കാന്തമായാണ് അനുഭവപ്പെട്ടത്.ഈ അപൂർവ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ അറിയാൻ സി ടി സ്കാൻ ചെയ്യാൻ തയ്യാറായിരുന്നു എന്ന് നവീൻഭായ് റാവൽ പറയുന്നു, എന്നാൽ, ശരീരത്തിലെ കാന്തികബലം വർദ്ധിച്ചതിനാൽ സ്കാനിങിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാലോ എന്ന് കരുതി പിന്മാറുകയായിരുന്നു. ശരീരത്തിന്റെ കാന്തിക ശക്തി വർദ്ധിച്ചത് മറ്റൊരു രീതിയിലും തന്നെ അലട്ടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും നവീൻഭായ് സ്വീകരിച്ചിരുന്നു. വാക്സിൻ മൂലമുണ്ടായ പ്രശ്നമല്ല കാന്തികശേഷിയിലുണ്ടായ ഈ വർദ്ധനവ് എന്ന് ബന്ധുക്കളെ പറഞ്ഞു മനസിലാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. വിശദമായ വൈദ്യ പരിശോധനയ്ക്കായി അധികം വൈകാതെ മെട്രോ നഗരങ്ങളിൽ എവിടെയെങ്കിലും പോകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കളും നവീൻഭായിയും.

You may also like:Covid Vaccine | റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍ ലഭ്യമാകും

സമാനമായ മറ്റൊരു സംഭവം സൂറത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. പർബത് പാട്ടിയ പ്രദേശത്തെ സുഭാഷ് നഗർ സൊസൈറ്റിയിൽ താമസിക്കുന്ന ഒരു മുത്തശ്ശിയിലും പേരക്കുട്ടിയിലുമാണ് അസാധാരണമായ ഈ കാന്തിക ശക്തി കണ്ടെത്തിയത്. തന്റെ അമ്മയുടെയും മകന്റെയും ശരീരത്തിൽ അസാധാരണമാം വിധം സ്റ്റീൽ സ്പൂണുകളും നാണയങ്ങളും പറ്റിപ്പിടിക്കുകയാണെന്ന് പൂനം ജഗ്തപ് പറയുന്നു.

ആധുനിക സാങ്കേതികവിദ്യ വളരെയധികം വികസിച്ച ഈ കാലഘട്ടത്തിൽ എന്തും സാധ്യമാണ് എന്ന് അവർ വിശ്വസിക്കുന്നു. എന്തായാലും മനുഷ്യരിൽ ഉടലെടുക്കുന്ന ഈ കാന്തിക വലയം ഡോക്റ്റർമാർക്കും ശാസ്ത്രജ്ഞർക്കും ഇന്നുമൊരു അന്വേഷണ വിഷയമാണ്. ജഗ്തപ് കുടുംബത്തിൽ ഒരു കൊച്ചുകുട്ടി ഒഴികെയുള്ള മറ്റെല്ലാവരും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വാക്സിൻ സ്വീകരിച്ചവരിൽ ആണ് ഈ അസ്വാഭാവിക പ്രതിഭാസം ഉണ്ടാകുന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ ദിവസങ്ങളായി പ്രചരണം നടന്നു വരുന്നുണ്ട്.

കോവിഡ് വാക്സിൻ മൂലം കാന്തികശേഷി വർദ്ധിക്കുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രെസ് ഇൻഫർമേഷൻ ബ്യൂറോ പ്രതികരിച്ചിട്ടുണ്ട്. കോവിഡ് വാക്സിനുകൾ നൂറു ശതമാനവും സുരക്ഷിതമാണെന്നും അവയും കാന്തികതയും തമ്മിൽ ബന്ധമൊന്നും ഇല്ലെന്നും പി ഐ ബിയുടെ ഫാക്റ്റ് ചെക്ക് ടീം ട്വിറ്ററിലൂടെ അറിയിച്ചു.
Published by: Naseeba TC
First published: June 14, 2021, 2:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories