HOME /NEWS /India / INS വിക്രാന്തില്‍ ആദ്യമായി രാത്രി ലാന്‍ഡിങ് നടത്തി മിഗ് 29കെ; നാവികസേനക്ക് ചരിത്രനേട്ടം

INS വിക്രാന്തില്‍ ആദ്യമായി രാത്രി ലാന്‍ഡിങ് നടത്തി മിഗ് 29കെ; നാവികസേനക്ക് ചരിത്രനേട്ടം

Photo Credit: PTI

Photo Credit: PTI

ഇതാദ്യമായാണ് രാത്രിയില്‍ വിക്രാന്തില്‍ മിഗ് 29 കെ ലാന്‍ഡ് ചെയ്യുന്നത്.

  • Share this:

    ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിൽ വിജയകരമായി രാത്രി ലാൻ‌ഡിംഗ് നടത്തി മിഗ് 29 കെ യുദ്ധവിമാനം. ഇതാദ്യമായാണ് രാത്രിയില്‍ വിക്രാന്തില്‍ മിഗ് 29 കെ ലാന്‍ഡ് ചെയ്യുന്നത്.

    ഈ സുപ്രധാന നേട്ടം ആത്മനിർഭർ ഭാരതിന് ഇന്ത്യൻ നേവി നൽകുന്ന ഊർജത്തിന്റ സൂചകമാണെന്നും നേവി വക്താവ് ട്വിറ്ററിൽ കുറിച്ചു. രാത്രി ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയ നേട്ടത്തില്‍ നാവിക സേനയെ അഭിനന്ദിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

    Also Read-സ്വാതന്ത്ര്യം പിറന്നപ്പോൾ ജവഹർലാൽ നെഹ്റുവിന് മന്ത്രോച്ചാരണങ്ങളോടെ കൈമാറിയ ചെങ്കോൽ ഇത്ര കാലം എവിടെയായിരുന്നു?

    വെല്ലുവിളി നിറഞ്ഞ രാത്രി ലാൻഡിങ് ട്രെയൽ വിക്രാന്ത് ക്രൂവിന്റെയും നാവികസേന പൈലറ്റുകളുടെയും വൈദഗ്ധ്യവും പ്രൊഫഷണിലിസവും പ്രകടമാക്കുന്നതാണെന്നും നേവി വ്യക്തമാക്കി. ഐ.എന്‍.എസ് വിക്രാന്തിന്റെ യുദ്ധവിമാനശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെ 65,000 അടിയോളം ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനമാണ്.

    76 ശതമാനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിന്‍റെ നി‍ര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും. 860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്.

    First published:

    Tags: INS Vikrant, Mig