• HOME
  • »
  • NEWS
  • »
  • india
  • »
  • രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ 2024ൽ വഡോദരയിൽ നിന്ന് മത്സരിച്ചേക്കും: വിവേക് ഒബ്റോയി

രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ 2024ൽ വഡോദരയിൽ നിന്ന് മത്സരിച്ചേക്കും: വിവേക് ഒബ്റോയി

വഡോദരയിലെ ജനങ്ങൾ മോദിക്ക് നൽകുന്ന സ്നേഹവും കരുതലും കാരണമാണ് വഡോദരയിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്നാണ് വിവേക് ഒബ്റോയി പറഞ്ഞത്.

news18

news18

  • Last Updated :
  • Share this:
    വഡോദര: രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ 2024ൽ വഡോദരയിൽ നിന്ന് മത്സരിച്ചേക്കുമെന്ന് ബോളിവുഡ് താരം വിവേക് ഒബ്റോയി. പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിൻറെ പ്രചാരണത്തിന്‍റെ ഭാഗമായി പാരുൾ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ നരേന്ദ്ര മോദിയെ അവതരിപ്പിച്ചിരിക്കുന്നത് വിവേക് ഒബ്റോയിയാണ്.ബിജെപിയുടെ സ്റ്റാർ കാംപെയ്നർ കൂടിയാണ് വിവേക് ഒബ്റോയി.

    വഡോദരയിലെ ജനങ്ങൾ മോദിക്ക് നൽകുന്ന സ്നേഹവും കരുതലും കാരണമാണ് വഡോദരയിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്നാണ് വിവേക് ഒബ്റോയി പറഞ്ഞത്. ചിത്രത്തിൽ മോദിയായി മാറാൻ മോദിയുടെ ശരീര ഭാഷയും സംസാര രീതിയും നിരീക്ഷിച്ചുവെന്ന് വിവേക് ഒബ്റോയി പറഞ്ഞു. മോദിയുടെ രൂപം വരുത്തുന്നതിന് 16 ദിവസമെടുത്തെന്നും ഒബ്റോയി പറഞ്ഞു.

    ആരുടെ പിന്തുണയും ജാതി രാഷ്ട്രീയവുമില്ലാതെ ഒരാൾ രാജ്യത്തെ പ്രധാനമന്ത്രിയാവുകയും ലോകത്തെ വലിയ നേതാവാകുകയും ചെയ്തത പ്രചോദനകരമായ കഥ പറയുന്ന ചിത്രമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്.

    ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി ചിത്രം റിലീസ് ചെയ്യാൻ ആയിരുന്നു പദ്ധതി എങ്കിലും സെൻസർ ബോർഡിൻറെ ഇടപെടൽ റിലീസ് തിയ്യതിയിൽ മാറ്റം വരുത്തിയിരുന്നു. മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമങ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്.
    First published: