നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക് ഡൗൺ | വീട്ടുകാരെ കാണാനാകാതെ ഒറ്റപ്പെടൽ; വിഷാദം മൂലം അഭയാർഥി തൊഴിലാളി ജീവനൊടുക്കി

  ലോക്ക് ഡൗൺ | വീട്ടുകാരെ കാണാനാകാതെ ഒറ്റപ്പെടൽ; വിഷാദം മൂലം അഭയാർഥി തൊഴിലാളി ജീവനൊടുക്കി

  തൂങ്ങിയ നിലയിൽ തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടായ മൃതദേഹം വീഡിയോ കോളിലൂടെ കണ്ടാണ് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഹൈദരാബാദ്: ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ സാധിക്കാത്തതില്‍ മനംനൊന്ത് അഭയാര്‍ഥി തൊഴിലാളി ജീവനൊടുക്കി. ഹൈദരാബാദിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശി മുഹമ്മദ് അമീര്‍ (24) ആണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്.

   ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ ജീവനൊടുക്കിയതെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദിവസത്തിന് ശേഷം അഴുകി തുടങ്ങിയ നിലയിലായിരുന്നു പൊലീസ് മൃതദേഹം കണ്ടെത്തുന്നത്. ലോക്ക് ഡൗണ് ആയതിനാൽ അമീറിന് ജോലി ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് മടങ്ങാനും സാധിച്ചില്ല. ഈ അവസ്ഥയിൽ അതീവ ദുഃഖിതനായി എന്നും വീട്ടിൽ വിളിച്ച് സംസാരിക്കുമായിരുന്നു. വളരെ ഒറ്റപ്പെട്ട് പോയെന്നും വീട്ടിലേക്ക് മടങ്ങിവരണമെന്നും ആയിരുന്നു പറഞ്ഞു കൊണ്ടിരുന്നത് എന്നാണ് വീട്ടകാർ പറയുന്നത്.

   You may also like:COVID 19| 'ലോകാരോഗ്യ സംഘടന ഉത്തരവാദിത്തം മറന്നു'; സാമ്പത്തിക സഹായം നിർത്തുന്നതായി ട്രംപ് [NEWS]COVID 19| 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1,463 പുതിയ കേസുകൾ; ഇന്ത്യയിൽ 10,815 രോഗ ബാധിതർ [NEWS]ഗുജറാത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാർഡ്: സർക്കാർ ഉത്തരവെന്ന് വിശദീകരണം [NEWS]

   ശനിയാഴ്ചയ്ക്ക് ശേഷം അമീറിന്റെ കോളുകൾ വരാതെ ആയപ്പോൾ വീട്ടുകാർ അവിടെ പ്രദേശവാസികളുമായി ബന്ധപ്പെട്ടു. ഇവർ നൽകിയ വിവരപ്രകാരം സ്ഥലത്തെത്തിയ പൊലീസാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തുന്നത്. തൂങ്ങിയ നിലയിൽ തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടായ മൃതദേഹം വീഡിയോ കോളിലൂടെയാണ് പൊലീസ് അമീറിന്റെ മാതാപിതാക്കളെ കാണിച്ചത്. ഇവരാണ് മകന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് വീട്ടുകാരുടെ തന്നെ സമ്മതത്തോടെ ഹൈദരാബാദിലൂടെ ചില അകന്ന ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇവിടെ തന്നെ അന്ത്യകർമ്മങ്ങളും നടത്തി.   ലോക്ക് ഡൗണിനെ തുടർന്ന് അമീറിന്റെ സുഹൃത്തുക്കളൊക്കെ നേരത്തെ തന്നെ വീടുകളിലേക്ക് മടങ്ങിയിരുന്നു. എല്ലാം കൊണ്ടും ഒറ്റപ്പെട്ട നിലയിലായ യുവാവ് അതീവ വിഷാദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.   Published by:Asha Sulfiker
   First published:
   )}