നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'എന്നോട് ക്ഷമിക്കണം; ഞാൻ നിങ്ങളോട് തെറ്റ് ചെയ്തു': നാട്ടിലേക്ക് മടങ്ങാൻ സൈക്കിൾ മോഷ്ടിച്ച തൊഴിലാളിയുടെ കുറിപ്പ്

  'എന്നോട് ക്ഷമിക്കണം; ഞാൻ നിങ്ങളോട് തെറ്റ് ചെയ്തു': നാട്ടിലേക്ക് മടങ്ങാൻ സൈക്കിൾ മോഷ്ടിച്ച തൊഴിലാളിയുടെ കുറിപ്പ്

  ഭിന്നശേഷിയുള്ള കുഞ്ഞുമൊത്ത് നാട്ടിലേക്ക് മടങ്ങാൻ വേറെ ഒരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ട് ചെയ്തു പോയതാണെന്നാണ് കുറിപ്പിൽ പറയുന്നത്

  Image for representation

  Image for representation

  • Share this:
   ജയ്പുർ: ലോക്ക് ഡൗണിനെ തുടർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാനാതെ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ് കുടിയേറ്റ തൊഴിലാളികൾ. ഏത് വിധേനെയും നാട്ടിലേക്ക് മടങ്ങാനുള്ള അവരുടെ ആഗ്രഹം അവരെ പല കടുംകയ്യും ചെയ്യാനും പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലൊരു റിപ്പോർട്ടാണ് രാജസ്ഥാനിലെ ഭരത്പുരില്‍ നിന്നെത്തുന്നത്.

   ഇവിടെ മുഹമ്മദ് ഇക്ബാൽ എന്ന ഒരു കുടിയേറ്റ തൊഴിലാളി സ്വന്തം നാടായ യുപിയിലെ ബറേലിയിലേക്ക് മടങ്ങാൻ ഒരു മോഷണമാണ് നടത്തിയത്. 250 കിലോമീറ്റർ യാത്രചെയ്യാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ ഒരു സൈക്കിളാണ് ഇയാൾ മോഷ്ടിച്ചത്. സഹബ് സിംഗ് എന്നയാളുടെ സൈക്കിളുമെടുത്താണ് ഇക്ബാൽ നാട്ടിലേക്ക് പോയത്. വീട്ടിലെത്താനുള്ള തീവ്രമായ ആഗ്രഹത്തിൽ ചെയ്തതാണെങ്കിലും കുറ്റബോധം വേട്ടയാടിയ ഇക്ബാൽ, സഹബ് സിംഗിനായി ഒരു ക്ഷമാപണ കുറിപ്പും എഴുതി വച്ചിട്ടാണ് പോയത്.
   You may also like:കുടിയേറ്റ തൊഴിലാളികൾ നടന്നുപോകുന്ന സാഹചര്യം ഒഴിവാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി ആഭ്യന്തരമന്ത്രാലയം [NEWS]യുപിയിൽ ട്രക്കും ലോറിയും കൂട്ടിയിടിച്ചു: 23 കുടിയേറ്റ തൊഴിലാളികൾക്ക് ദാരുണാന്ത്യം [NEWS]'അദൃശ്യ ശത്രുവിനെ ഒരുമിച്ച് കീഴടക്കും'; മഹാമാരിയുടെ ഈ കാലത്ത് നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്നുവെന്ന് ട്രംപ് [NEWS]ഭിന്നശേഷിയുള്ള കുഞ്ഞുമൊത്ത് നാട്ടിലേക്ക് മടങ്ങാൻ വേറെ ഒരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ട് ചെയ്തു പോയതാണെന്നാണ് കുറിപ്പിൽ പറയുന്നത്. ' ഞാനൊരു തൊഴിലാളിയാണ്.. നിങ്ങളുടെ കുറ്റവാളിയും.. ഞാൻ നിങ്ങളുടെ സൈക്കിൾ എടുക്കുകയാണ്.. എന്നോട് ക്ഷമിക്കണം.. എനിക്ക് ബറേലി വരെ പോകാന്‍ ഉള്ളതാണ്. കയ്യിൽ മറ്റ് സാധനങ്ങൾ ഒന്നുമില്ല.. ഭിന്നശേഷിയുള്ള കുഞ്ഞാണ് ഒപ്പമുള്ളത്..' എന്നായിരുന്നു കുറിപ്പ്.
   Published by:Asha Sulfiker
   First published: