ശ്രമിക് ട്രെയിനുകളിൽ ഭക്ഷണവും വെള്ളവുമില്ല; ലക്ക്നൗവിൽ റെയിൽവേ ട്രാക്ക് ഉപരോധിച്ച് തൊഴിലാളികൾ

ട്രെയിനുകൾ മണിക്കൂറുകൾ സ്‌റ്റേഷനുകളിൽ പിടിച്ചിടുന്നുവെന്നും പഴകിയ ആഹാരമാണ് നൽകുന്നതെന്നും യാത്രക്കാർ

News18 Malayalam | news18india
Updated: May 24, 2020, 7:05 AM IST
ശ്രമിക് ട്രെയിനുകളിൽ ഭക്ഷണവും വെള്ളവുമില്ല; ലക്ക്നൗവിൽ റെയിൽവേ ട്രാക്ക് ഉപരോധിച്ച് തൊഴിലാളികൾ
shramik train
  • Share this:
ലക്‌നൗ: ശ്രമിക് ട്രെയിൻ യാത്രയിൽ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കിഴക്കൻ യു.പിയിലേക്കും ബിഹാറിലേക്കും യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികൾ റെയിൽവേ ട്രാക്ക് ഉപരോധിച്ചു. ട്രെയിനുകൾ മണിക്കൂറുകൾ സ്‌റ്റേഷനുകളിൽ പിടിച്ചിടുന്നുവെന്നും പഴകിയ ആഹാരമാണ് നൽകുന്നതെന്നും യാത്രക്കാരായ കുടിയേറ്റ് തൊഴിലാളികൾ പറഞ്ഞു.

വിശാഖപട്ടണത്ത് നിന്ന് ബീഹാറിലേക്കു പോയ തൊഴിലാളികളാണ് ട്രാക്കിലിറങ്ങി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചത്. ബീഹാർ അതിർത്തിക്കടുത്തുള്ള ദീൻ ദയാൽ ഉപാദ്ധ്യായ റെയിൽവേ സ്‌റ്റേഷനിൽ പത്തു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടതാണ് പ്രതിഷേധത്തിന് കാരണം. 1,500 രൂപ യാത്രയ്ക്കായി വാങ്ങിയെന്നും രണ്ടു ദിവസമായി ആഹാരമൊന്നും ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
TRENDING:ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]ബിവറേജസ് കോർപ്പറേഷൻറെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ [NEWS]
ഒടുവിൽ റെയിൽവേ പൊലീസെത്തി ആഹാരം നൽകാമെന്ന് സമ്മതിച്ചതോടെയാണ് പ്രതിഷേധം അടങ്ങിയത്. കാശിയിൽ ഏഴു മണിക്കൂർ പിടിച്ചിട്ട ട്രെയിൻ കുറച്ചു ദൂരം ചെന്നശേഷം വീണ്ടും രണ്ടു മണിക്കൂർ കൂടി നിറുത്തിയിട്ടെന്നും യാത്രക്കാർ പറഞ്ഞു. ഗുജറാത്തിൽ നിന്ന് ബീഹാറിലേക്കുള്ള ശ്രമിക് ട്രെയിനിലെ യാത്രക്കാർ തങ്ങൾക്ക് ലഭിച്ച ആഹാരം പഴകിയതാണെന്ന് ആരോപിച്ച് എറിഞ്ഞുകളഞ്ഞു. വെള്ളവും ഭക്ഷണവും കിട്ടാത്തതിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽനിന്നു ബീഹാറിലേക്കു പോയ തൊഴിലാളികൾ ട്രെയിനിന്റെ ജനാലകൾ തകർത്തു. ഉന്നാവ് സ്‌റ്റേഷനിൽ അകാരണമായി ട്രെയിൻ മണിക്കൂറുകൾ പിടിച്ചിട്ടതോടെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 24, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading