ന്യൂഡല്‍ഹി: ശ്രീനഗറിൽ സി.ആർപി.എഫ് ജവനാൻമാർക്കു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ 144-ാം ബെറ്റാലിയനിൽ ഉൾപ്പെട്ട ആറോളം ജവാന്മാർക്ക് പരുക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകുന്നേരം 6.50-ന് ശ്രീനഗറിലായിരുന്നു സംഭവം. വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.