വഴിയോരക്കടയില്‍ പാത്രം കഴുകി ജീവിതം; റോഡിൽ ഉറക്കം: വീടുവിട്ടിറങ്ങിയ കോടീശ്വരന്റെ മകനെ കണ്ടെത്തി

ഒക്ടോബർ 14നാണ് ദ്വർകേഷ് ധക്കർ വീടുവിട്ടിറങ്ങിയത്.

News18 Malayalam | news18-malayalam
Updated: November 7, 2019, 7:30 AM IST
വഴിയോരക്കടയില്‍ പാത്രം കഴുകി ജീവിതം; റോഡിൽ ഉറക്കം: വീടുവിട്ടിറങ്ങിയ കോടീശ്വരന്റെ മകനെ കണ്ടെത്തി
missing
  • Share this:
വഡോദര: പഠിക്കാൻ താത്പര്യമില്ലാത്തതിനെ തുടർന്ന് വീടുവിട്ട കോടീശ്വരന്റെ മകനെ വഴിയരികിൽ നിന്ന് കണ്ടെത്തി. ഗുജറാത്തിലെ പ്രമുഖ എണ്ണ വ്യാപാരിയുടെ പത്തൊമ്പത്കാരനായ മകനാണ് പഠിക്കാൻ താത്പര്യമില്ലാത്തതിനെ തുടർന്ന് വീടുവിട്ടിറങ്ങിയത്. ഷിംലയിലെ വഴിയോരക്കടകളിൽ പാത്രം കഴുകിയും റോഡിലുറങ്ങിയും കഴിയുകയായിരുന്നു യുവാവ്.

ഒക്ടോബർ 14നാണ് ദ്വർകേഷ് ധക്കർ വീടുവിട്ടിറങ്ങിയത്. കോളജിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. മൊബൈൽ ഫോൺ വീട്ടിൽ വച്ച ശേഷമാണ് യുവാവ് ഇവിടെ നിന്നിറങ്ങിയത്. വഡോദരയിൽ നിന്ന് ട്രെയിൻ കയറി ഇയാൾ ഡൽഹിയിലെത്തി. ഇവിടെ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്നു.

also read:ഒരു കിലോ പ്ലാസ്റ്റിക് നൽകിയാൽ മൂന്നു മുട്ട ലഭിക്കും

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും ദ്വർകേഷിനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഷിംലയിലെ ഹോട്ടലിൽ ജോലി അന്വേഷിച്ചെത്തിയ ദ്വർകേഷിനെ കണ്ട് സംശയം തോന്നിയ കടയുടമ ഐഡി കാർഡ് പരിശോധിച്ചു. ഇയാൾ ഗുജറാത്തിലെ പാദ്ര സ്വദേശിയാണെന്ന് തിരിച്ചറഞ്ഞതോടെ കടയുടമ പാദ്ര പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴേക്കും യുവാവ് ഇവിടെ നിന്ന് പോയിരുന്നു.

വഴിയോരക്കടകളിൽ പാത്രം കഴുകിയും അവിടെ നിന്ന് ലഭിക്കുന്ന ഭക്ഷണം കഴിച്ചുമാണ് ദ്വർകേഷ് കഴിഞ്ഞിരുന്നതെന്ന് ഹോട്ടലുടമ പൊലീസിനെ അറിയിച്ചു. ഇതിനു പിന്നാലെ ദ്വർകേഷിൻറെ ചിത്രം വഴിയോരക്കടകളിൽ കാണിച്ച് പൊലീസ് അന്വേഷിച്ചു. തിങ്കളാഴ്ച അർധ രാത്രി ടാക്സി ഡ്രൈവർ റോഡരികിൽ ഉറങ്ങുകയായിരുന്ന ദ്വർകേഷിനെ കണ്ടതായി പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി ഇയാളെ തിരിച്ചറിയുകയായിരുന്നു.

പഠിക്കാൻ താത്പര്യമില്ലാത്തതിനാലാണ് വീടുവിട്ടിറങ്ങിയതെന്ന് ദ്വർകേഷ് പറഞ്ഞു. മകനെ കണ്ടെത്തിയതിൽ വളരെയധികം ആശ്വാസമുണ്ടെന്ന് ദ്വർകേഷിന്റെ അമ്മാവൻ പറഞ്ഞു.
First published: November 7, 2019, 7:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading