ഇന്റർഫേസ് /വാർത്ത /India / UP Election | ലവ് ജിഹാദിന് 10 വർഷം തടവ്; ജലസേചനത്തിന് സൗജന്യ വൈദ്യുതി; ഉത്തർപ്രദേശ് BJP പ്രകടനപത്രിക

UP Election | ലവ് ജിഹാദിന് 10 വർഷം തടവ്; ജലസേചനത്തിന് സൗജന്യ വൈദ്യുതി; ഉത്തർപ്രദേശ് BJP പ്രകടനപത്രിക

എല്ലാ വീട്ടിലും ഒരാൾക്കെങ്കിലും ജോലി, 60 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവ വാ​ഗ്ദാനം ചെയ്യുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക.

എല്ലാ വീട്ടിലും ഒരാൾക്കെങ്കിലും ജോലി, 60 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവ വാ​ഗ്ദാനം ചെയ്യുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക.

എല്ലാ വീട്ടിലും ഒരാൾക്കെങ്കിലും ജോലി, 60 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവ വാ​ഗ്ദാനം ചെയ്യുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക.

  • Share this:

ഉത്തർപ്രദേശ് (Uttar Pradesh) നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ തുടങ്ങാനിരിക്കെ ഭരണകക്ഷിയായ ബിജെപി (BJP) പ്രകടന പത്രിക (Election Manifesto) പുറത്തിറക്കി. ജലസേചനത്തിന് സൗജന്യ വൈദ്യുതി, എല്ലാ വീട്ടിലും ഒരാൾക്കെങ്കിലും ജോലി, 60 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവ വാ​ഗ്ദാനം ചെയ്യുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക. ഇതിന് പുറമെ “ലവ് ജിഹാദ്” (Love Jihad) കേസുകളിൽ കുറഞ്ഞത് 10 വർഷം തടവും പ്രകടന പത്രിക ഉറപ്പ് നൽകുന്നുണ്ട്. 'ലോക് കല്യാൺ സങ്കൽപ് പത്ര 2022' എന്ന പേരിലുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ജലസേചനത്തിന് സൗജന്യ വൈദ്യുതി ലഭ്യമാക്കുക, കരിമ്പ് കർഷകർക്ക് വേഗത്തിൽ പണം നൽകുക,, ഗോതമ്പിനും അരിക്കും മിനിമം താങ്ങുവില (എംഎസ്പി) സംവിധാനം ശക്തിപ്പെടുത്തുക എന്നിവയാണ് കർഷകർക്ക് ​വേണ്ടിയുള്ള വാ​ഗ്ദാനങ്ങൾ. 14 ദിവസത്തിനകം കർഷകർക്ക് കരിമ്പിന് പണം നൽകിയില്ലെങ്കിൽ കുടിശ്ശികയുള്ള തുകയുടെ പലിശ പഞ്ചസാര മില്ലുകൾ അടയ്ക്കേണ്ടിവരുമെന്ന് ഭരണകക്ഷിയുടെ പ്രകടനപത്രിക ഉറപ്പു നൽകുന്നു.

ദയോബന്ദിൽ ഭീകരവിരുദ്ധ കമാൻഡോ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കും എന്ന പ്രഖ്യാപനവും ഇതിലുണ്ട്. മീററ്റ്, രാംപൂർ, അസംഗഡ്, കാൺപൂർ, ബഹ്‌റൈച്ച് എന്നിവിടങ്ങളിലും സമാനമായ കേന്ദ്രങ്ങൾ വരും. കുറ്റവാളികൾക്കും മാഫിയകൾക്കുമെതിരായ നീക്കം തുടരുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എല്ലാ പോലീസ് സ്റ്റേഷനുകളിലും സൈബർ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കുകയും പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് വെവ്വേറെ ബാരക്കുകൾ നിർമ്മിക്കുകയും ചെയ്യും.

ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ സംസ്ഥാനത്തെ മതപരിവർത്തന നിരോധന നിയമം ഭേദഗതി ചെയ്ത് കുറഞ്ഞത് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഏർപ്പെടുത്തുമെന്നും ലോക് കല്യാൺ സങ്കൽപ് പത്ര വാഗ്ദാനം ചെയ്യുന്നു. വിവാഹത്തിന് വേണ്ടിയോ അല്ലെങ്കിൽ ബലപ്രയോഗം, അനാവശ്യ സ്വാധീനം, മറ്റ് വഞ്ചനാപരമായ മാർഗങ്ങൾ എന്നിവയിലൂടെയോ നടപ്പാക്കുന്ന നിർബന്ധിത മതപരിവർത്തനത്തിന് എതിരായ നിയമ പ്രകാരം 'ലവ് ജിഹാദ്' എന്ന് പാർട്ടി വിശേഷിപ്പിക്കുന്ന കേസുകളിൽ പ്രതികൾക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

പാർട്ടി 2017ലെ പ്രകടനപത്രികയിൽ നൽകിയ 212 വാഗ്ദാനങ്ങളിൽ 92 ശതമാനവും നിറവേറ്റിയതായി, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ലെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിന് മറുപടിയായി പ്രകടനപത്രിക പ്രകാശന വേളയിൽ അമിത് ഷാ പറഞ്ഞു. എല്ലാ ജില്ലയിലും സുസജ്ജമായ ഒരു സർക്കാർ ആശുപത്രി നിർമ്മിക്കുമെന്നതാണ് ആരോ​ഗ്യ മേഖലയ്ക്ക് വേണ്ടിയുള്ള ബിജെപിയുടെ വാഗ്ദാനം. കൂടാതെ, 2025 ഓടെ ഉത്തർപ്രദേശിനെ ക്ഷയരോഗ വിമുക്തമാക്കുമെന്ന പ്രഖ്യാപനവും ഉണ്ട്. റാണി ലക്ഷ്മിഭായ് യോജനയ്ക്ക് കീഴിൽ സൗജന്യ സ്കൂട്ടി നൽകി സമർത്ഥരായ പെൺകുട്ടികളെ സ്വയം പര്യാപ്തരാക്കും. സ്വാമി വിവേകാനന്ദ് യുവ ശാക്തീകരൺ യോജനയ്ക്ക് കീഴിൽ രണ്ട് കോടി ടാബ്‌ലെറ്റുകളും സ്മാർട്ട്‌ഫോണുകളും വിതരണം ചെയ്യും.

ബുന്ദേൽഖണ്ഡിലെ ജനറൽ ബിപിൻ റാവത്ത് പ്രതിരോധ വ്യവസായ ഇടനാഴി (ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോർ) അതിവേ​ഗം പൂർത്തിയാക്കുമെന്നും ബിജെപി പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഓരോ ഗുണഭോക്താക്കൾക്കും ഹോളി, ദീപാവലി ഉത്സവ വേളകളിൽ രണ്ട് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും, കൂടാതെ പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി ശൗചാലയങ്ങൾ നിർമ്മിക്കാനായി 1,000 കോടി രൂപയുടെ മിഷൻ പിങ്ക് ടോയ്‌ലറ്റ് എന്ന പദ്ധതി ആരംഭിക്കും.

യുവാക്കൾക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3 കോടി തൊഴിലവസരങ്ങളോ സ്വയം തൊഴിൽ ചെയ്യാനുള്ള അവസരങ്ങളോ വാഗ്ദാനം ചെയ്യുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക. ഓരോ വീട്ടിലും കുറഞ്ഞത് ഒരാൾക്ക് ജോലിയോ സ്വയം തൊഴിൽ ചെയ്യാനുള്ള അവസരമോ നൽകുമെന്ന് ഇതിൽ പറയുന്നു. മേജർ ധ്യാൻചന്ദ് ദൗത്യത്തിന് കീഴിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും സ്പോർട്സിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയോ നവീകരിക്കുകയോ ചെയ്യുമെന്നും കായിക താരങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് ഉത്തർപ്രദേശ് ലക്ഷ്യമിടുന്നതെന്നും അടൽ ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിൽ വ്യാവസായിക മേഖലകൾ നവീകരിക്കുമെന്നും സങ്കൽപ് പത്ര വാ​ഗ്ദാനം ചെയ്യുന്നു. കൂടാതെ, എല്ലാ ഗ്രാമങ്ങളുടെയും സമഗ്രവികസനത്തിനായി ‘ബാബുജി കല്യാൺ സിങ് ഗ്രാം ഉന്നത് യോജന’ ആരംഭിക്കും. ബിജെപിയുടെ ‘സബ്‌കാ സാത്ത് സബ്‌കാ വികാസ്’ എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകുന്നതിന് ‘മാ അന്നപൂർണ കാന്റീനുകൾ’ സംസ്ഥാനത്തുടനീളം സ്ഥാപിക്കും. ശ്രീരാമനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മറ്റ് മതപരമായ കാര്യങ്ങളിലും ഗവേഷണത്തിനായി അയോധ്യയിൽ രാമായൺ സർവകലാശാല സ്ഥാപിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു. നാടോടി നൃത്തം, സംഗീതം, നാടകം എന്നിവ ജനകീയമാക്കുന്നതിനായി ലതാ മങ്കേഷ്‌കർ പെർഫോമിങ് ആർട്‌സ് അക്കാദമി സ്ഥാപിക്കും.

യോഗി ആദിത്യനാഥ് സർക്കാർ കർഷകരുടെ 36.86 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും എന്നാൽ മുമ്പ് അത് ചെയ്തിട്ടില്ലെന്നും 2017 മുതലുള്ള ബിജെപി സർക്കാരും അതിനു മുമ്പുള്ള സർക്കാരും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് പ്രകടനപത്രിക പറയുന്നു. 2012-17 മുതൽ 90,000 കോടി രൂപയാണ് കരിമ്പ് കർഷകർക്ക് കുടിശ്ശികയായി നൽകിയത്. എന്നാൽ, യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് ഇത് 1.57 ലക്ഷം കോടി രൂപയായി ഉയർന്നു. യുവാക്കൾക്ക് വളരെ കുറച്ച് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്ന സ്ഥാനത്ത് 2017ന് ശേഷം ഒരു വിവേചനവുമില്ലാതെ അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകിയെന്നും പ്രകടന പത്രികയിൽ പറയുന്നു. പ്രകടനപത്രികയിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ നിറവേറ്റപ്പെടുമെന്നും അമിത്ഷാ മാധ്യമങ്ങളോട് പറഞ്ഞു, “2027ൽ നിങ്ങളുടെ മുമ്പിലേക്ക് എത്തുന്നവർ, ഈ വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയതിന്റെ വിശദമായ റിപ്പോർട്ട് കാർഡ് നൽകും“, അദ്ദേഹം വ്യതമാക്കി.

First published:

Tags: UP, Uttar pradesh Election 2022