• HOME
  • »
  • NEWS
  • »
  • india
  • »
  • Drone Pilots | വരും വർഷങ്ങളിൽ ഒരു ലക്ഷത്തോളം ഡ്രോണ്‍ പൈലറ്റുമാർ; പ്ലസ്ടു പാസായവർക്ക് അവസരമെന്ന് കേന്ദ്രമന്ത്രി

Drone Pilots | വരും വർഷങ്ങളിൽ ഒരു ലക്ഷത്തോളം ഡ്രോണ്‍ പൈലറ്റുമാർ; പ്ലസ്ടു പാസായവർക്ക് അവസരമെന്ന് കേന്ദ്രമന്ത്രി

2030 ഓടെ രാജ്യത്തെ അന്താരാഷ്ട്ര ഡ്രോണ്‍ ഹബ്ബാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

ജ്യോതിരാദിത്യ സിന്ധ്യ

ജ്യോതിരാദിത്യ സിന്ധ്യ

  • Share this:
    രാജ്യത്തെ യുവാക്കള്‍ക്ക് ഡ്രോണ്‍ പൈലറ്റ് ഒരു മികച്ച കരിയറായി തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ (Jyotoraditya Scindia). നീതി ആയോഗിന്റെ എക്സ്പീരിയന്‍സ് സ്റ്റുഡിയോ ഓൺ ഡ്രോൺ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡ്രോണ്‍ സേവനങ്ങളുടെ സാധ്യതകളെക്കുറിച്ചും വിവിധ അനുബന്ധ തൊഴില്‍ ഓപ്ഷനുകളെക്കുറിച്ചും പരിപാടിയില്‍ സിന്ധ്യ ഊന്നിപ്പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു ലക്ഷത്തോളം (one lakh) ഡ്രോണ്‍ പൈലറ്റുമാരെ (drone pilots) ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണ്‍ സേവന മേഖലയിലെ വളര്‍ച്ചാ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.

    പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റായി പരിശീലനം നേടാമെന്നും അതിനായി കോളേജ് ബിരുദം ആവശ്യമില്ലെന്നും സിന്ധ്യ പറഞ്ഞു. കൂടാതെ, ഏകദേശം 3 മാസത്തെ പരിശീലനം നേടി ഒരാള്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളത്തില്‍ ഡ്രോണ്‍ പൈലറ്റായി ജോലി ആരംഭിക്കാമെന്നും സിന്ധ്യ പറഞ്ഞു. 2030 ഓടെ രാജ്യത്തെ അന്താരാഷ്ട്ര ഡ്രോണ്‍ ഹബ്ബാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    നിലവില്‍ 12 മന്ത്രാലയങ്ങള്‍ ഡ്രോണ്‍ സേവനങ്ങളുടെ ആവശ്യം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിന്ധ്യ പരിപാടിയില്‍ പരാമര്‍ശിച്ചു. മാത്രമല്ല, മൂന്ന് ഘട്ടങ്ങളിലായാണ് ഡ്രോണ്‍ മേഖലയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി നയങ്ങള്‍ നടപ്പിലാക്കുകയാണ് ആദ്യമായി ചെയ്യുന്നത്. പദ്ധതിയുടെ ഉത്തേജനത്തിനായി പ്രോത്സാഹനങ്ങള്‍ നല്‍കുകയാണ് രണ്ടാമത്തെ ഘട്ടം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പിഎല്‍ഐ (പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ്) പദ്ധതി ഡ്രോണ്‍ മേഖലയിലെ നിര്‍മ്മാണത്തിനും സേവനങ്ങള്‍ക്കും ഉത്തേജനം നല്‍കുമെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു. തദ്ദേശീയമായി ഡ്രോണ്‍ പൈലറ്റുമാരുടെ ആവശ്യം സൃഷ്ടിക്കുന്നതാണ് മൂന്നാമത്തെ ഘട്ടം.

    കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 ന് മന്ത്രാലയം പുറത്തിറക്കിയ ലിബറലൈസ്ഡ് ഡ്രോണ്‍ റൂള്‍സ് 2021-ന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പിഎല്‍ഐ പദ്ധതി അവതരിപ്പിച്ചത്. 12 സംസ്ഥാനങ്ങളിലായി 15-20 ഡ്രോണ്‍ സ്‌കൂളുകള്‍ ഇതുവരെ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

    ഈ വര്‍ഷം മാര്‍ച്ചില്‍ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടൊപ്പം ഗ്വാളിയോറില്‍ രാജ്യത്തെ ആദ്യത്തെ ഡ്രോണ്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തിരുന്നു. മെയ് 27 മുതല്‍ ഡല്‍ഹിയില്‍ രണ്ട് ദിവസത്തെ ഭാരത് ഡ്രോണ്‍ ഉത്സവ് സംഘടിപ്പിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചിരുന്നു.

    സര്‍ക്കാര്‍ ഡ്രോണ്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. വ്യവസായ രംഗത്തെ പങ്കാളികളുടെയും സര്‍ക്കാരിന്റെയും സജീവമായ പങ്കാളിത്തത്തോടെ ഡ്രോണ്‍ വ്യവസായം വളര്‍ച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

    നിങ്ങൾ ഒരു ഡ്രോൺ പൈലറ്റ് ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസി‌എ) അധികാരപ്പെടുത്തിയ പരിശീലന കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടണം.

    Summary: Minister Jyotoraditya Scindia says India may require one lakh drone pilots in the coming years
    Published by:user_57
    First published: