നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'മാര്‍ക്ക് ജിഹാദ്'; ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനെതിരെ നടപടി സ്വീകരിക്കണം; മന്ത്രി വി ശിവന്‍കുട്ടി

    'മാര്‍ക്ക് ജിഹാദ്'; ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനെതിരെ നടപടി സ്വീകരിക്കണം; മന്ത്രി വി ശിവന്‍കുട്ടി

    വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസര്‍ നടത്തിയിട്ടുള്ളത്.

    News18

    News18

    • Share this:
      തിരുവനന്തപുരം: 'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം നടത്തിയ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് പ്രൊഫസര്‍ നടത്തിയതെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

      വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസര്‍ നടത്തിയിട്ടുള്ളത്. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസര്‍ക്കെതിരെ നടപടി വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

      Also Read-'മാർക്ക് ജിഹാദ്': ഡൽഹി സർവ്വകലാശാലാ അധ്യാപകന്റെ വിവാദ പരാമർശത്തെ പിന്തുണയ്ക്കാത RSS അധ്യാപക സംഘടന

      ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു പ്രൊഫസര്‍ ട്വിറ്ററിലൂടെ വിവാദ പരാമര്‍ശം നടത്തിയത്.

      നിരവധി മലയാളി വിദ്യാര്‍ഥികളാണ് ഇത്തവണ ആദ്യത്തെ കട്ട്ഓഫില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയത്. ഇതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ പോലെ മാര്‍ക്ക് ജിഹാദുമുണ്ടെന്നായിരുന്നു പ്രൊഫസറുടെ പരമാര്‍ശം.

      Also Read-'കേരളത്തില്‍ മാര്‍ക്ക് ജിഹാദ്' ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദകോഴ്‌സുകളിലെ പ്രവേശനത്തില്‍ വിവാദം

      'നിങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ പ്രണയത്തെ ഉപയോഗിക്കുന്നതാണ് ലൗ ജിഹാദ്. അതുപോലെ നിങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ മാര്‍ക്ക് നല്‍കുന്നതാണ് മാര്‍ക്ക് ജിഹാദ്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

      Also Read-കേരളത്തിലെ വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക്; 20 സീറ്റിലേക്ക് 100 പേർ അപേക്ഷ അയച്ച ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജിലെ കണക്ക്

      ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും രാകേഷ് കുമാര്‍ പറയുന്നു. മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് കുമാര്‍ ആരോപിച്ചിരുന്നു.
      Published by:Jayesh Krishnan
      First published:
      )}