HOME » NEWS » India » MINOR SISTERS FOUND HANGING FROM TREE FAMILY CLAIMS RAPE MURDER

കാണാതായ സഹോദരിമാർ വനത്തിനുള്ളിൽ മരിച്ച നിലയിൽ; ബലാത്സംഗക്കൊലയെന്ന് ബന്ധുക്കൾ

പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 13, 2021, 7:06 AM IST
കാണാതായ സഹോദരിമാർ വനത്തിനുള്ളിൽ മരിച്ച നിലയിൽ; ബലാത്സംഗക്കൊലയെന്ന് ബന്ധുക്കൾ
representative image
  • Share this:
ദിസ്പുർ: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം കൊക്റാഝർ ജില്ലയിലെ അഭയകുടിയിലാണ് സംഭവം. ഇവിടെ ഒരു വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് സഹോദരിമാരുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവം ബലാത്സംഗക്കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

വെള്ളിയാഴ്ചയ ഉച്ചയോടെയാണ് പെൺകുട്ടികളെ കാണാതായതെന്നാണ് ബന്ധുക്കളും പ്രദേശവാസികളും പറയുന്നത്. തിരച്ചിലിൽ വൈകിട്ടോടെ വനത്തില്‍ നിന്നും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

Also Read-വിവാഹിതനായി മൂന്നാംനാൾ 26കാരൻ കൊല്ലപ്പെട്ടു; പിന്നിൽ മുൻ കാമുകിയെന്ന് പൊലീസ്

എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമെ ഇത് സംബന്ധിച്ച വ്യക്തത നൽകാൻ കഴിയും എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. 'സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പെൺകുട്ടികൾ സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സംശയിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളു' പൊലീസ് അറിയിച്ചു.



രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഝാർഖണ്ഡില്‍ നിന്നും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവിടെ ബിജെപി പ്രാദേശിക നേതാവിന്‍റെ മകളായ പതിനഞ്ചുകാരിയെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ഏഴിന് കാണാതായ കുട്ടിയെ രണ്ട് ദിവസങ്ങൾക്ക് ശേഷം വനത്തിലെ ഒരു മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂൺ ഏഴിനാണ് പെണ്‍കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. ഇതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് അന്വേഷണം തുടരുന്നതിനിടെ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ ഒരു കണ്ണ് ചൂഴ്ന്നെടുത്ത നിലയിലാണ്. ഇതിന് ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി ക്രൂര മർദ്ദനത്തിന് ഇരയായതായും സംശയിക്കുന്നുണ്ട്. ഇതിന് ശേഷം ഒരു തുണി ഉപയോഗിച്ച് മരത്തിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്. അതേസമയം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിച്ചത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Published by: Asha Sulfiker
First published: June 13, 2021, 7:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories