• HOME
  • »
  • NEWS
  • »
  • india
  • »
  • Medicine | പാക്കിസ്ഥാനില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാൻ കേന്ദ്രാനുമതി

Medicine | പാക്കിസ്ഥാനില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാൻ കേന്ദ്രാനുമതി

പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ എത്തി ഇന്ത്യന്‍ പൗരത്വം നേടിയവരില്‍ നിന്ന്, മോഡേണ്‍ മെഡിസിനിലും അലോപ്പതിയിലും പ്രാക്ടീസ് ചെയ്യുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.

  • Last Updated :
  • Share this:
    പാക്കിസ്ഥാനില്‍ (pakistan) നിന്ന് ഇന്ത്യയിലേയ്ക്ക് (india) നാടുകടത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് (minority) ഇന്ത്യയില്‍ മെഡിക്കല്‍ പ്രാക്ടീസ് (medicine practice) ചെയ്യാന്‍ അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (national medical commission) . 2014 ഡിസംബര്‍ 31നോ അനിത് മുന്‍പോ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് ഈ അവസരം ലഭിക്കുക. ഇത്തരത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ എത്തി ഇന്ത്യന്‍ പൗരത്വം നേടിയവരില്‍ നിന്ന്, മോഡേണ്‍ മെഡിസിനിലും അലോപ്പതിയിലും പ്രാക്ടീസ് ചെയ്യുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.

    എന്‍എംസിയുടെ ബിരുദ മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ് (യുഎംഇബി) വെള്ളിയാഴ്ച പുറപ്പെടുവിച്ച നോട്ടീസ്‌ അനുസരിച്ച്, ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകര്‍ക്ക് കമ്മീഷനോ ബന്ധപ്പെട്ട അധികാരികളോ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാം.

    പാക്കിസ്ഥാനില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളായ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് വേണ്ടിയുള്ള പരീക്ഷകള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന് എന്‍എംസി ജൂണില്‍ വിദഗ്ധരുടെ ഒരു സംഘം രൂപീകരിച്ചിരുന്നു. ഇന്ത്യയില്‍ മെഡിസിന്‍ സ്ഥിരമായി മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനാണ് പരീക്ഷ നടത്തുന്നത്.അപേക്ഷകന് സാധുവായ മെഡിക്കല്‍ ഡിഗ്രി ഉണ്ടായിരിക്കണം. കൂടാതെ, ഇന്ത്യയിലേയ്ക്ക് കുടിയേറുന്നത് മുന്‍പ് പാക്കിസ്ഥാനില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തി പരിചയം വേണം.

    Also Read-'ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ നിർത്തിവയ്ക്കണം': തെരഞ്ഞെടുപ്പ് കമ്മീഷനോട് സീതാറാം യെച്ചൂരി

    സെപ്തംബര്‍ 5 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. എന്‍എംസി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഓഫ്‌ലൈന്‍ അപേക്ഷകള്‍ കമ്മീഷന്‍ പരിഗണിക്കുന്നതല്ല. ബന്ധപ്പെട്ട ഏജന്‍സികളുമായും വകുപ്പുകളുമായും കൂടി ആലോചിച്ച് എല്ലാ അപേക്ഷകളും സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.

    'കമ്മീഷനോ കമ്മീഷന്‍ അധികാരപ്പെടുത്തിയ ഏതെങ്കിലും ഏജന്‍സിയോ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ആളുകളെ അനുവദിക്കും. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ മോഡേണ്‍ മെഡിസില്‍, അലോപ്പതി എന്നിവയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് സ്ഥിരം രജിസ്‌ട്രേഷന്‍ ലഭിക്കും' കമ്മീഷന്റെ നോട്ടീസില്‍ വ്യക്തമാക്കുന്നു.

    Also Read-കോഴിക്കോട് ഇരട്ടസ്‌ഫോടന കേസ്: തടിയന്റവിട നസീറിനെ വെറുതെവിട്ടതിനെതിരെ NIA സുപ്രീംകോടതിയില്‍

    'ആരോഗ്യ മന്ത്രാലയം ഉചിതമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകളും ചട്ടങ്ങളും രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പാകിസ്ഥാനില്‍ നിന്ന് കുടിയേറുന്ന ന്യൂനപക്ഷങ്ങള്‍ക്കായി അവരുടെ അറിവ് പരിശോധിക്കുന്നതിനും ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിനും സ്ഥിരമായ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിനും വേണ്ടിയുള്ള പരീക്ഷ നടത്തുന്നതാണ്' എന്നും ജൂണ്‍ 20ന് പുറത്തിറക്കിയ എന്‍എംസി വിജ്ഞാപനത്തില്‍ വിശദീകരിച്ചു.

    അതേസമയം, എംബിബിഎസ് പാഠ്യപദ്ധതിയില്‍ ഇനി യോഗയും ഉള്‍പ്പെടുത്തുമെന്ന് അടുത്തിടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗാ പരിശീലനം നല്‍കും. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ പാഠ്യപദ്ധതി അനുസരിച്ച്, ഫൗണ്ടേഷന്‍ കോഴ്സിന്റെ സമയത്താണ് യോഗ പരിശീലനം അവതരിപ്പിച്ചിരിക്കുന്നത്. 10 ദിവസത്തെ യോഗ പരിശീലനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ എല്ലാ ദിവസവും പരമാവധി ഒരു മണിക്കൂര്‍ ക്ലാസില്‍ പങ്കെടുക്കണം. എന്‍എംസി പുറത്തിറക്കിയ ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, പരിശീലനം ജൂണ്‍ 12 ന് ആരംഭിച്ച് അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് അവസാനിക്കും. ഇന്ത്യയിലെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും ഇത് ബാധകമാണ്.
    Published by:Jayesh Krishnan
    First published: