ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷങ്ങൾ അനാവശ്യമായി ഭയപ്പെടുകയാണെന്ന് നരേന്ദ്ര മോദി. അവരെ വോട്ടു ബാങ്കാക്കുന്നവർ വളരാൻ അവരെ അനുവദിക്കുന്നില്ലെന്നും മോദി പറഞ്ഞു. അവരുടെ മനസിലെ ഭയം ഇല്ലാതാക്കി വിശ്വാസം ആർജിക്കുമെന്ന് ഉറപ്പു നൽകുന്നതായി മോദി വ്യക്തമാക്കി.
also read: Election Result LIVE: 'തെരഞ്ഞെടുപ്പ് പ്രചാരണം തീർഥയാത്ര പോലെ; ഒറ്റക്കെട്ടായി നാം മതിലുകൾ തകർത്തു'
പാവപ്പെട്ടവരെ വഞ്ചിച്ച അതേ രീതിയിൽ ന്യൂനപക്ഷങ്ങളും വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആ വഞ്ചനയിൽ വിടവ് ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയുമെന്നാണ് 2019ൽ ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്-മോദി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശ്രദ്ധ നൽകണമെന്നും മോദി പ്രസംഗത്തിൽആവശ്യപ്പെട്ടു. ദളിതർ, ദരിദ്രർ, ഇരകൾ, പരിഗണന ലഭിക്കാത്തവർ, വനവാസികൾ എന്നിവർക്കായി ഈ സർക്കാർ സമർപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് 2014ൽ പറഞ്ഞിരുന്നുവെന്നും അഞ്ച് വർഷങ്ങൾക്കിപ്പുറം അതിൽ നിന്ന് പിന്നോട്ടില്ലെന്ന് പറയാനാഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, General Election 2019 Result, Lok sabha election result 2019, Loksabha Election Result 2019, Narendra modi, Nda, എൻഡിഎ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം