നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Minorities Rights Day | ഇന്ന് ന്യൂനപക്ഷ അവകാശ ദിനം; ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനങ്ങൾ ഇല്ലാതാക്കാം

  Minorities Rights Day | ഇന്ന് ന്യൂനപക്ഷ അവകാശ ദിനം; ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനങ്ങൾ ഇല്ലാതാക്കാം

  വംശീയ ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യത്തിനും തുല്യ അവസരങ്ങൾക്കുമുള്ള അവകാശം ഉറപ്പു വരുത്തുകയും ന്യൂനപക്ഷങ്ങളുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം

  • Share this:
   എല്ലാ വർഷവും ഡിസംബർ 18 ന്യൂനപക്ഷ അവകാശ ദിനമായാണ് (Minorities Rights Day) ആചരിക്കുന്നത്. ഇന്ത്യയിലെ (India) വംശീയ ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യത്തിനും തുല്യ അവസരങ്ങൾക്കുമുള്ള അവകാശം ഉറപ്പു വരുത്തുകയും ന്യൂനപക്ഷങ്ങളുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

   വ്യത്യസ്ത വംശജരായ ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന വെല്ലുവിളികളിലും പ്രശ്‌നങ്ങളിലും ഈ ദിവസം രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മതപരവും സാംസ്കാരികവും ഭാഷാപരവും വംശീയവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് ഈ ദിവസം ആളുകൾ ച‍ർച്ച നടത്തും. ന്യൂനപക്ഷങ്ങൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും ഈ ദിനം ഉയർത്തിക്കാട്ടുന്നു.

   ന്യൂനപക്ഷ അവകാശ ദിനത്തിന്റെ ചരിത്രം
   1992ൽ ഐക്യരാഷ്ട്രസഭ ഡിസംബർ 18 ന്യൂനപക്ഷ അവകാശ ദിനമായി പ്രഖ്യാപിച്ചു. മതപരമോ ഭാഷാപരമോ ദേശീയമോ വംശീയമോ ആയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രസ്താവന യുഎൻ അംഗീകരിച്ചു. ഇന്ത്യയിൽ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ (NCM) ആണ് ഈ ദിവസം പരിപാടികൾ സംഘടിപ്പിക്കുന്നത്. 1992ൽ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് ആക്ടിന് കീഴിലാണ് കേന്ദ്രസർക്കാർ എൻസിഎം സ്ഥാപിച്ചത്.

   ന്യൂനപക്ഷ അവകാശ ദിനത്തിന്റെ പ്രാധാന്യം
   അന്താരാഷ്ട്ര നിയമപ്രകാരം ന്യൂനപക്ഷ അവകാശങ്ങളുടെ അംഗീകാരവും സംരക്ഷണവും ഇന്ത്യ അംഗീകരിക്കുന്നു. ദേശീയ അല്ലെങ്കിൽ വംശീയ, മത, ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ എല്ലാവർഷവും ഡിസംബർ 18ന് അനുസ്മരിക്കുന്നു. ഈ ദിവസം, വിവേചനരഹിതവും തുല്യതയുമുള്ള അവകാശങ്ങൾ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ഉറപ്പാക്കുന്നു.

   ഈ വർഷത്തെ തീം
   ഈ വിഷയത്തിൽ സംവാദങ്ങളും സെമിനാറുകളും നടത്തി വർഷം തോറും ഡിസംബർ 18ന് ഇന്ത്യയിൽ ന്യൂനപക്ഷ അവകാശ ദിനം ആഘോഷിക്കാറുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരിടേണ്ടി വരുന്ന വിവേചനം ഒഴിവാക്കാൻ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയും സാഹചര്യവും സമഗ്രമായി പഠിക്കുന്നു.

   2021ലെ ന്യൂനപക്ഷ അവകാശ ദിനം സമൂഹത്തിലെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഉന്നമനവും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ലക്ഷ്യമിടുന്നതാണ്. കോവിഡ്-19 മഹാമാരി കണക്കിലെടുത്ത്, ഈ ദിവസം നടത്തുന്ന സെമിനാറുകളും സംവാദങ്ങളും ഡിജിറ്റലായി നടത്താനാണ് സാധ്യത.

   മതന്യൂനപക്ഷ സംഘടനകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളെ സംബന്ധിച്ച് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻ സി പി സി ആർ) അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. ന്യൂനപക്ഷ വിദ്യാലയങ്ങൾ നിലവിൽ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും സർവ ശിക്ഷാ അഭിയാന്റെയും പരിധിയിൽ പെടുന്നില്ല. എന്നാൽ, ഈ വിദ്യാലയങ്ങളെക്കുറിച്ച് നടത്തിയ സമഗ്രമായ വിലയിരുത്തലിന്റെ ഫലമായി ഇവ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും സർവ ശിക്ഷാ അഭിയാന്റെയും കീഴിൽ കൊണ്ടുവരണമെന്ന് എൻ സി പി സി ആർ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.
   Published by:Karthika M
   First published: