നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ബുലന്ത് ഷെഹർ: പശുവിനെ കശാപ്പ് ചെയ്തതിന് കൂട്ട അറസ്റ്റ്

    ബുലന്ത് ഷെഹർ: പശുവിനെ കശാപ്പ് ചെയ്തതിന് കൂട്ട അറസ്റ്റ്

    • Last Updated :
    • Share this:
      ലക്നൌ: ബുലന്ത് ഷെഹർ കലാപത്തെ തുടർന്നുള്ള വിവാദം തുടരുന്നതിനിടെ ഉത്തർപ്രദേശിൽ പശുവിനെ കശാപ്പ് ചെയ്തതെന്ന പേരിൽ പോലീസിന്റെ കൂട്ട അറസ്റ്റ്‌. നയാബൻസ് ഗ്രാമത്തിൽ നിന്ന് ഏഴു ന്യൂനപക്ഷ സമുദായാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.

      പൊലീസ് ഇൻസ്പെക്ടരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ബജ്‌റംഗദൾ നേതാവ് നൽകിയ പരാതിയിലാണ് പോലീസ് നടപടി. രണ്ടു കുട്ടികളും അറസ്റ്റിൽ ആയവരിൽ ഉൾപ്പെടും. പൊലീസുകാരനെ വധിച്ച കേസിൽ പ്രതിയായ ബജ്‌റംഗദൾ നേതാവിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

      ആൾക്കൂട്ട കൊല: യുപി സർക്കാരിനോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ
       കശാപ്പ് നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉത്തരവിട്ടിരുന്നു . അറസ്റ്റിലായവരിൽ ചിലർ ഗ്രാമത്തിൽ താമസമില്ലാത്തവരാണെന്നു കുടുംബാംഗങ്ങൾ പറയുന്നു.

      മുഹമ്മദ് അഖ്ലാഖ് വധക്കേസ് അന്വേഷിച്ച സുബോധ് കുമാർ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ജനക്കൂട്ടം അക്രമിച്ചു കൊലപ്പെടുത്തിയത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സഹോദരി ഉൾപ്പടെയുള്ളവർ രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത മുഖ്യ പ്രതികളെല്ലാം ഒളിവിലാണ്.
      First published:
      )}