• HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19| വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ കണക്കിൽ പൊരുത്തക്കേട്; എല്ലാവരെയും കണ്ടെത്താൻ നിർദേശം

COVID 19| വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ കണക്കിൽ പൊരുത്തക്കേട്; എല്ലാവരെയും കണ്ടെത്താൻ നിർദേശം

വൈറസ് വ്യാപനം ചെറുക്കാന്‍ മുഴുവന്‍ വിദേശ യാത്രക്കാരെയും നിരീക്ഷണത്തിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും കാബിനറ്റ് സെക്രട്ടറി

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടർന്ന് രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയ യാത്രക്കാരുടെ എണ്ണവും നിലവില്‍ നിരീക്ഷണത്തിൽ കഴിയുന്ന വിദേശ യാത്രക്കാരുടെ എണ്ണവും തമ്മില്‍ പൊരുത്തക്കേടെന്ന് കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ എല്ലാ യാത്രക്കാരെയും കണ്ടെത്താനും നിരീക്ഷണം ശക്തമാക്കാനും എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

    എല്ലാവരെയും നിരീക്ഷണത്തിൽ കൊണ്ടുവന്നില്ലെങ്കിൽ കൊറോണ വൈറസിനെ തടയാനുള്ള ശ്രമങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവില്‍ ഭൂരിഭാഗവും വിദേശത്തുനിന്ന് മടങ്ങിയെത്തിവരാണെന്നും കത്തില്‍ ഗൗബ സൂചിപ്പിച്ചു.

    You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]

    അതേസമയം നിലവില്‍ നിരീക്ഷണത്തിലുള്ള മൊത്തം യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കത്തില്‍ നല്‍കിയിട്ടല്ല. എന്നാല്‍ കൊറോണ നിരീക്ഷത്തിനായി വിദേശത്തുനിന്ന് വന്ന 15 ലക്ഷത്തിലേറെ വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇമേഗ്രേഷന്‍ ബ്യൂറോ നേരത്തെ കൈമാറിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. വൈറസ് വ്യാപനം ചെറുക്കാന്‍ മുഴുവന്‍ വിദേശ യാത്രക്കാരെയും നിരീക്ഷണത്തിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

    First published: