• HOME
  • »
  • NEWS
  • »
  • india
  • »
  • നിരവധി പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ബംഗളുരു സ്വദേശി സിറിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

നിരവധി പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ബംഗളുരു സ്വദേശി സിറിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യാ കേസുമായി ബന്ധപ്പെട്ട് എൻഐഎ അടുത്തിടെ അറസ്റ്റുചെയ്ത ഡോ. അബ്ദുർ റഹ്മാൻ എന്നയാളാണ് ഫൈസ് മസൂദിന്റെ മരണം സ്ഥിരീകരിച്ചത്

Islamic-State (File Image)

Islamic-State (File Image)

  • Share this:
    ന്യൂഡൽഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യയിൽനിന്ന് ഉൾപ്പടെ നിരവധിപ്പേരെ റിക്രൂട്ട് ചെയ്ത ബംഗളുരു സ്വദേശി സിറിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബംഗളുരുവിൽനിന്നുള്ള എംബിഎ ബിരുദധാരിയായ ഫൈസ് മസൂദാണ് സിറിയയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴു വർഷമായി ഇയാളെ കാണാനില്ലായിരുന്നു.

    ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യാ കേസുമായി ബന്ധപ്പെട്ട് എൻഐഎ അടുത്തിടെ അറസ്റ്റുചെയ്ത ഡോ. അബ്ദുർ റഹ്മാൻ എന്നയാളാണ് ഫൈസ് മസൂദിന്റെ മരണം സ്ഥിരീകരിച്ചത്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

    ഐ.എസിൽ ചേരാനായി 2013-14 ൽ സിറിയയിലേക്ക് പോയവരിൽ നേത്രരോഗവിദഗ്ദ്ധനായ അബ്ദുർ റഹ്മാനും ഉൾപ്പെട്ടിരുന്നുവെന്ന് വാർത്തയിൽ പറയുന്നു. ഇറാഖിലെയും സിറിയയിലെയും ഐ‌എസ് ഘടകവുമായി മസൂദ് അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇയാൾകക് മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമുണ്ട്.

    ഐഎസ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് മസൂദ് മരിച്ചുവെന്നാണ് ഡോ. അബ്ദുർ റഹ്മാൻ എൻഐഎയ്ക്ക് മൊഴി നൽകിയത്. 2013 സെപ്റ്റംബറിലാണ് മസൂദ് ഖത്തറിലേക്ക് പോയത്. ഇയാളുടെ തിരോധാനം വീട്ടുകാർ പോലീസിൽ അറിയിച്ചിരുന്നില്ല.

    2014-15 ൽ സിറിയയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരിൽ ഒരാളായി സുരക്ഷാ ഏജൻസികൾ അദ്ദേഹത്തിന്റെ പേര് കണ്ടു. ഇതോടെയാണ് ഇന്ത്യയിൽ നിന്ന് ഐ.എസ് റിക്രൂട്ട് ചെയ്തവരുടെ പേരുവിവരം അന്വേഷിക്കാൻ തുടങ്ങിയത്.
    You may also like:'സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് പഠിപ്പിച്ചവർക്ക്' വിവാഹ വാർഷികാശംസകൾ നേർന്ന് ജഗതിയുടെ മകൾ [NEWS]'മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുന്നു': കെസിബിസി​ [NEWS] Sunny Leone| 'ചീത്ത കാര്യങ്ങൾ മാത്രമല്ല നല്ലതും ഒരുപാട് ഉണ്ട്': ബോളിവുഡിനെ കുറിച്ച് സണ്ണി ലിയോണി [NEWS]
    കിഴക്കൻ ബെംഗളൂരുവിൽ നിന്നു ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം മുസ്ലീം യുവാക്കളിൽ ഒരാളായിരുന്നു മസൂദ് എന്ന് 2012-13 ൽ വിവരം ലഭിചചിരുന്നു. ഇവർ നിരവധി തവണ വിവിധ സ്ഥലങ്ങളിൽ കണ്ടുമുട്ടുകയും മതപരമായ കാര്യങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്തു. സംഘത്തിൽ നിന്നുള്ള നിരവധി പേർ പിന്നീട് ഐ‌എസിൽ ചേർന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
    Published by:Anuraj GR
    First published: