HOME » NEWS » India » MISSING CRPF JAWAN S PHOTO RELEASED BY MAOISTS IS AN OLD ONE SAYS HIS FAMILY JK

മാവോയിസ്റ്റ് ആക്രമണം; കണാതായ ജവാന്റെ ചിത്രം നക്‌സലുകള്‍ പുറത്തുവിട്ടു; ചിത്രം പഴയതെന്ന് കുടുംബം

ഇത് മാവോയിസ്റ്റുകളുടെ തന്ത്രമാണെന്നും ഓരോ മണിക്കൂറും ഞങ്ങളുടെ ഉത്കണ്ഠ കൂടിവരികയാണെന്നും അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും സൈനികന്റെ ബന്ധു പറഞ്ഞു

News18 Malayalam | news18-malayalam
Updated: April 7, 2021, 6:18 PM IST
മാവോയിസ്റ്റ് ആക്രമണം; കണാതായ ജവാന്റെ ചിത്രം നക്‌സലുകള്‍ പുറത്തുവിട്ടു; ചിത്രം പഴയതെന്ന് കുടുംബം
On Saturday, five personnel were reported dead and 12 were wounded in the second major attack in the Maoist-hit Bastar region in 10 days.
  • Share this:
ന്യൂഡല്‍ഹി: ബിജാപുര്‍-സുക്മ അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കാണാതായ സൈനികന്റെ ചിത്രം പുറത്തു വിട്ട് മാവോയിസ്റ്റുകള്‍. എന്നാല്‍ ചിത്രം പഴയതാണെന്ന് സൈനികന്റെ കുടുംബം പറഞ്ഞു. ഛത്തീഗഢിലെ ബിജാപുര്‍-സുക്മ അതിര്‍ത്തിയില്‍ ശനിയാഴ്ചയായിരുന്നു സുരക്ഷ സേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സിആര്‍പിഎഫിന്റെ രാകേശ്വര്‍ സിങ് മന്‍ഹാസിനെ ആക്രമണത്തിന് ശേഷം കാണാതായിരുന്നു.

സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മന്‍ഹാസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കാണാതായ സൈനികന്‍ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് മാവോയിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. ആദ്യം രണ്ടു മാധ്യമപ്രവര്‍ത്തകരെ വിളിച്ചായിരുന്നു ഇക്കാര്യം നക്‌സലുകള്‍ അറിയിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച സൈനികന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും സുരക്ഷിതനാണെന്നും ചര്‍ച്ചകള്‍ക്കായി മധ്യസ്ഥതരെ ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പത്രക്കുറിപ്പിറക്കിയിരുന്നു.

അതേസമയം മന്‍ഹാസിനെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ് അറിയിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്‍ഹാസിനെ സുരക്ഷിതമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മന്‍ഹാസിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

'മന്‍ഹാസ് സുരക്ഷിതാനാണെന്ന് കാണിക്കുന്നതിനായി മാവോയിസ്റ്റുകള്‍ പുറത്തുവിട്ട ചിത്രം ഏതാണ്ട് ഒരു വര്‍ഷം പഴക്കമുള്ളതാണ്. അദ്ദേഹത്തിന്റെ അവസാന സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന്റെ ഫോണില്‍ ഈ ചിത്രം കണ്ടതാണ്' മന്‍ഹാസിന്റെ ബന്ധു പറഞ്ഞു. ഇത് മാവോയിസ്റ്റുകളുടെ തന്ത്രമാണെന്നും ഓരോ മണിക്കൂറും ഞങ്ങളുടെ ഉത്കണ്ഠ കൂടിവരികയാണെന്നും അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഢിലെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പിലേക്കാണ് ചിത്രം എത്തിയത്. മന്‍ഹാസ് സുരക്ഷിതനാണെന്ന് ചിത്രം അയച്ചയാള്‍ അവകാശപ്പെട്ടു. എന്നാല്‍ പൊലീസില്‍ നിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇത് മാവോയിസ്റ്റുകളുടെ തന്ത്രമായിരിക്കാമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ''ജവാന്‍ സുരക്ഷിതനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഫോണില്‍ നിന്നുള്ള ചിത്രം ഉപയോഗിക്കുകയായിരിക്കാം. എന്നാല്‍ യഥാര്‍ത്ഥ ഫയലിന്റെ ഫോറന്‍സിക് പരിശോധനകള്‍ നടന്നാല്‍ മാത്രമേ തീയതിയും സമയവും കണ്ടെത്താന്‍ കഴിയും. പക്ഷെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിത്രം ലഭിച്ചത് ഫോര്‍വേഡ് സന്ദേശമായതിനാല്‍ ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്'ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറയിച്ചു.

അതേസമയം ഇന്നലെ പുറത്തുവിട്ട പത്രക്കുറിപ്പില്‍ സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കണാതായ കോബ്ര ബറ്റാലിയന്‍ ജവാന്‍ നക്‌സലുകളുടെ കസ്റ്റഡിയിലുണ്ടെന്നും ചര്‍ച്ചയ്ക്കായി മധ്യസ്ഥരെ ഏര്‍പ്പെടുത്തണമെന്നും മാവോയിസ്റ്റുകളുടെ ആവശ്യം. കഴിഞ്ഞ ശനിയാഴ്ച സുരക്ഷാ സേനയ്ക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ മാവോയിസ്റ്റുകളില്‍ അഞ്ചു പേര്‍ മരിച്ചെന്ന് അവര്‍ പറയുന്നു.

അതേസമയം പ്രസ്താവനയുടെ ആധികാരികത പൊലീസ് പരിശോധിച്ചു വരികയാണ്. മാവോയിസ്റ്റുകള്‍ക്കുണ്ടായ നാശനഷ്ടം ഉയര്‍ന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഛത്തീസ്ഗഢ് സന്ദര്‍ശനത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാഗ്ദാനം നല്‍കിയതിന് പിന്നാലെയാണ് മാവോയിസ്റ്റ് പ്രസ്താവന പുറത്തുവിട്ടത്.

'ജിറാഗുഡെം ഗ്രാമത്തിന് സമീപം രണ്ടായിരത്തോളം പൊലീസുകാര്‍ ആക്രമണം നടത്താനായി എത്തി. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി തിരിച്ച
ടിച്ചു. ഇതില്‍ 22 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞങ്ങള്‍ ഒരു കോബ്ര കമാന്‍ഡോയെ പിടികൂടി' മാവോയിസ്റ്റുകള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ സൂചിപ്പിച്ചിരുന്നു.

ഇതിനു മുന്‍പ് കണാതായ സൈനികന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോണ്‍ മുഖേനേ സന്ദേശം നല്‍കിയിരുന്നു. ബിജാപുര്‍ സുക്മ അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കാണതായ സിആര്‍പിഎഫ് സൈനികന്‍ നക്‌സലുകളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നായിരുന്നു സന്ദേശം.
Published by: Jayesh Krishnan
First published: April 7, 2021, 6:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories