HOME » NEWS » India »

മധുര പലഹാരം കാണാനില്ല: റെയില്‍‌വെ പൊലീസിനെ വട്ടം കറക്കി യാത്രികൻ

പരാതി സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നൽകിയിട്ടുണ്ടെന്നും റെയിൽ സേവ അധികൃതർ ട്വീറ്റിന് മറുപടി നൽകുകയും ചെയ്തു.

News18 Malayalam | news18
Updated: October 15, 2019, 3:09 PM IST
മധുര പലഹാരം കാണാനില്ല: റെയില്‍‌വെ പൊലീസിനെ വട്ടം കറക്കി യാത്രികൻ
mishti-doi
  • News18
  • Last Updated: October 15, 2019, 3:09 PM IST
  • Share this:
കൊൽക്കത്ത: യാത്രികന്റെ കാണാതെ പോയ മധുര പലഹാരം തിരഞ്ഞ് റെയിൽവെ പൊലീസ്. ട്രെയിൻ യാത്രികനായ ഒരു കൊൽക്കത്ത സ്വദേശിയുടെ പരാതിയാണ് റെയിൽവെ പൊലീസിനെ വട്ടം കറക്കിയത്. ഇന്ന് രാവിലെ 8.45 ഓടെയാണ് തന്റെ മിഷ്ടി ദോയ് (ബംഗാളിലെ പ്രത്യേക മധുരത്തൈര്) ട്രെയിനിൽ വച്ച് മറന്നുവെന്ന് കാട്ടി യാത്രികൻ റെയിൽവെ പൊലീസിനെ ട്വിറ്ററിലൂടെ പരാതി അറിയിച്ചത്.

'എന്റെ സുഹൃത്ത് '2 കിലോ ഖീർ ദോയ്' പാക്കറ്റ് ഗൗർ എക്സ്പ്രസിലെ B1 കോച്ചിലെ 15-ാം നമ്പർ ബർത്തിന് താഴെ വച്ചു മറന്നു.. ' എന്നായിരുന്നു ട്വീറ്റ്...പരാതി സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നൽകിയിട്ടുണ്ടെന്നും റെയിൽ സേവ അധികൃതർ ട്വീറ്റിന് മറുപടി നൽകുകയും ചെയ്തു.

Also Read-പ്രശസ്ത പോപ് ഗായിക വീടിനുള്ളിൽ മരിച്ച നിലയില്‍

ഇന്ത്യൻ റെയില്‍‌വേയ്സ് സേവയ്ക്ക് ലഭിച്ച പരാതി ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും റെയിൽവെ പൊലീസ് തുടർ നടപടികളുമായി രംഗത്തെത്തുകയുമായിരുന്നു. .എന്നാൽ നിരാശയായിരുന്നു ഫലം. മധുര പലഹാരം ലഭിച്ച ആരോ അത് അധികം വൈകാതെ തന്നെ കഴിച്ചു തീർത്തുകാണുമെന്നായിരുന്നു നിഗമനം.

ഇക്കാര്യം പരാതിക്കാരനെ അറിയിക്കാനും അധികൃതർ മറന്നില്ല.. നിങ്ങൾ പരാതിയിൽ പറഞ്ഞ കോച്ചിൽ ആർപിഎഫ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുരോഗതി ഉണ്ടെങ്കിൽ അറിയിക്കാമെന്നായിരുന്നു മറുപടി നൽകിയത്..

First published: October 15, 2019, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories