'മിഷൻ കശ്മീർ' പൂർത്തിയായി; അടുത്തത് മിഷൻ 'രാം മന്ദിറെ'ന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ
'മിഷൻ കശ്മീർ' പൂർത്തിയായി; അടുത്തത് മിഷൻ 'രാം മന്ദിറെ'ന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ
രാമക്ഷേത്ര നിർമ്മാണവും വൈകാതെ തന്നെ ആരംഭിക്കുമെന്നും ബിജെപി നേതാവ്
kailash-vijayvargiya
Last Updated :
Share this:
ഉജ്ജയിൻ: 'മിഷൻ കശ്മീർ' എന്ന ലക്ഷ്യം നേടിയെടുത്തു. അടുത്തത് 'മിഷൻ രാമക്ഷേത്ര'മെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ. ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിലായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. രാമക്ഷേത്ര നിർമ്മാണവും വൈകാതെ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനം ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളായ അന്തരിച്ച ശ്യാമ പ്രസാദ് മുഖർജിക്ക് നൽകുന്ന ഏറ്റവും വലിയ ആദരാവാണെന്നാണ് കൈലാഷ് അറിയിച്ചിരിക്കുന്നത്. 'കേന്ദ്രത്തിന്റെ പുതിയ നീക്കത്തോടെ ലഡാക്കും ജമ്മു കശ്മീരും ശരിയായ അർഥത്തില്‍ സ്വാതന്ത്ര്യം നേടിയിരിക്കുകയാണ്. ഒരുവിഭാഗം ആളുകളെ പ്രീതിപ്പെടുത്താനായി ചെയ്യപ്പെട്ട ഒരു തെറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ധാർമ്മികത നിലനിർത്താൻ ഈ നീക്കം സഹായകമാകു'മെന്നും കൈലാഷ് കൂട്ടിച്ചേർത്തു.
നീക്കത്തെ എതിർത്ത പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനങ്ങളും ബിജെപി ജനറൽ സെക്രട്ടറി ഉന്നയിച്ചു. എല്ലായ്പ്പോഴും പാകിസ്താന്റെ സ്വരം പാടിയാണ് തങ്ങളുടെ രാഷ്ട്രീയം ഈ പാർട്ടികൾ ഇന്ത്യയിൽ നടപ്പാക്കിയത്. ഇപ്പോൾ അവരുടെ തനിനിറം വെളിപ്പെട്ടുവെന്നാണ് വിമർശനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.