• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

#MissionPaani: മഴവെള്ളസംരക്ഷണത്തിന് മാതൃകയായി റെയിൽവേ

മഴയും വെയിലുമേൽക്കാതെ യാത്രക്കാർക്ക് ഈ കുടയുടെ കീഴിൽ വിശ്രമിക്കാം. മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ ചാർജ് ചെയ്യുന്നതിനും ഈ കുടകൾ ഉപയോഗിക്കാം

news18
Updated: July 19, 2019, 5:11 PM IST
#MissionPaani: മഴവെള്ളസംരക്ഷണത്തിന് മാതൃകയായി റെയിൽവേ
rain harvesting
news18
Updated: July 19, 2019, 5:11 PM IST
മഴവെള്ളം സംരക്ഷിക്കാൻ മാതൃകാപരമായ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. ആന്ധ്രയിലെ ഗുണ്ടുക്കൽ സ്റ്റേഷൻ പരിസരത്ത് തിരിച്ചുവെച്ച കുടയുടെ ആകൃതിയിലുണ്ടാക്കിയ മഴവെള്ള സംഭരണിയാണ് ശ്രദ്ധേയമാകുന്നത്. ഇവ മഴവെള്ളം സംരക്ഷിക്കുക മാത്രമല്ല, കുടിക്കാൻ ശുദ്ധമായ വെള്ളവും നൽകുന്നു. കൂടാതെ മഴയില്ലാത്തപ്പോൾ ഇത് സൌരോർജ്ജ പ്ലാന്‍റായും പ്രവർത്തിക്കും. സ്റ്റേഷൻ പരിസരത്തെ വിളക്കുകൾ തെളിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഇതിലൂടെ ലഭിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. റെയിൽ‌വേയെ പരിസ്ഥിതി സൗഹൃദവും മലിനീകരണരഹിതവുമാക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് റെയിൽവേ മന്ത്രാലയം പറയുന്നു. ഗ്രീൻ റെയിൽവേ എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായാണ് ഗുണ്ടക്കൽ റെയിൽവേ സ്റ്റേഷനിൽ കറങ്ങുന്ന 6 കുടകൾ സ്ഥാപിച്ചിട്ടുള്ളത്. 14 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. മഴയും വെയിലുമേൽക്കാതെ യാത്രക്കാർക്ക് ഈ കുടയുടെ കീഴിൽ വിശ്രമിക്കാം. മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ ചാർജ് ചെയ്യുന്നതിനും ഈ കുടകൾ ഉപയോഗിക്കാം.

മോഡൽ 1080 എന്നറിയപ്പെടുന്ന ഈ ഡിസൈനിലുള്ള കുടകൾ മഴവെള്ളം ലാഭിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഓരോന്നിനും 120 കിലോഗ്രാം ഭാരം വരും. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ കാറ്റ് നേരിടാൻ അവയ്ക്ക് കഴിയും. തിങ്ക് ഫി സസ്റ്റൈനബിൾ ലാപ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇത് റെയിൽവേയ്ക്കായി വിതരണം ചെയ്തതെന്ന് സൗത്ത് സെൻട്രൽ റെയിൽവേ പറയുന്നു. ശുദ്ധമായ കുടിവെള്ളം നൽകാനും വെളിച്ചം പുറപ്പെടുവിക്കാനും ഈ മോഡലുകൾ ഉപയോഗിക്കുന്നു. 40 വാട്ട് ലൈറ്റ് വീതം. പ്രതിവർഷം ആറായിരം ലിറ്റർ വെള്ളം ശേഖരിക്കാൻ ശേഷിയുള്ളതാണ് ഈ കുടകൾ. അതിനോട് ചേർന്നിരിക്കുന്ന ടാങ്കിലേക്ക് വെള്ളം പോകുന്നു. അവിടെ നിന്ന് കുടിവെള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.
First published: July 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...