Mission Paani LIVE: ജലസംരക്ഷണത്തിലെ ചരിത്രപരമായ ചുവട്; മിഷൻപാനിക്ക് തുടക്കം കുറിച്ച് അമിതാഭ് ബച്ചൻ

Mission Paani Launch LIVE: ജലസമൃദ്ധമായ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതിൽ ചരിത്രപരമായ കാൽവെയ്പ്പാണ് മിഷൻ പാനിയെന്ന് അമിതാഭ് ബച്ചൻ

  • News18 Malayalam
  • | August 27, 2019, 15:53 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    15:57 (IST)

    തീരപ്രദേശത്ത് താമസിക്കുന്നവർ മാലിന്യം കടലിൽ തള്ളുന്നതുകൊണ്ട് നമ്മുടെ പരിസ്ഥിതിക്ക് വലിയ നാശമുണ്ടാകുന്നുവെന്ന് നിതിൻ ഗഡ്കരി

    15:40 (IST)

    പരിസ്ഥിതി സംരക്ഷണത്തിനായി കൂടുതൽ നടപടികൾ സ്വീകരിച്ചുവരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇതിന്‍റെ ഭാഗമായി ബസുകളും ട്രക്കുകളും ജൈവ ഇന്ധനമായ സിഎൻജിയിലേക്ക് മാറിയിട്ടുണ്ട്...

    15:28 (IST)

    ജലസംരക്ഷണത്തിന് സർക്കാർ സ്വീകരിച്ച പദ്ധതികളെ കുറിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 

    15:18 (IST)

    മിഷൻപാനിക്ക്  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പിന്തുണ പ്രഖ്യാപിച്ചു. ജല സംരക്ഷണത്തിൽ അമിതാഭ് ബച്ചനൊപ്പം സംസ്ഥാനം ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    15:10 (IST)

    ജലസംരക്ഷണത്തിനായി നടത്തിയ കൂട്ടായ ശ്രമങ്ങളെ കുറിച്ച് സദസിലിരുന്നവരും പങ്കുവെച്ചു

    15:5 (IST)


    ഓരോ വ്യക്തിയും ദിവസേനയുള്ള ജലത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന് അമിതാഭ് ബച്ചൻ. 

    15:3 (IST)

    സ്വന്തമായി ജലസംരക്ഷണ മന്ത്രാലയം രൂപീകരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് യുപി . കോടിക്കണക്കിന് ആളുകൾ ഒത്തുചേർന്നാൽ ജലസംരക്ഷണ ദൗത്യം കൈവരിക്കാനാകും- യോഗി ആദിത്യനാഥ് പറഞ്ഞു

    14:57 (IST)


    25-30 ശതമാനം വരെ ജലം സമുദ്രത്തിലേക്ക് തീർച്ചയായി പോകണമെന്നും അല്ലെങ്കിൽ ഇത് മണ്ണൊലിപ്പിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

    14:53 (IST)

    കാവേരി തടം നശിക്കുന്ന പ്രശ്നം ചർച്ചയിലുന്നയിച്ച് സദ്ഗുരു 

    Mission Paani Launch LIVE:  ജലരക്ഷകരാകാന്‍ പ്രതിജ്ഞയെടുക്കണമെന്ന് ബോളിവുഡ്താരം അമിതാഭ് ബച്ചൻ. ഹാർപ്പിക്കുമായി ചേർന്ന് ന്യൂസ് 18 നടത്തുന്ന മിഷൻപാനി ക്യാംപെയ്ന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസമൃദ്ധമായ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതിൽ ചരിത്രപരമായ കാൽവെപ്പാണ് ഇതെന്ന് താരം പറഞ്ഞു.

    വളരെ ഗുരുതരമായ ജല ദൗർലഭ്യമാണ് രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. നീതി ആയോഗ് റിപ്പോർട്ട് അനുസരിച്ച് 2020 ആകുമ്പോഴേക്കും 21 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഭൂഗർഭജലം തീർന്നു പോകുമെന്നാണ്. ഈ ഗുരുതര പ്രതിസന്ധിയെ കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനാണ് മിഷൻപാനി എന്ന പേരിൽ  ഒരു പ്രചാരണം ആരംഭിച്ചത്.

    തത്സമയ വിവരങ്ങൾ......