നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Mission Paani: 'അതൊക്കെയങ്ങ് നടന്നോളും' എന്ന മനോഭാവം കാലാവസ്ഥാ വ്യതിയാനത്തിനിടയിൽ ജലപ്രശ്നങ്ങളെ സഹായിക്കില്ല: വെങ്കയ്യ നായിഡു

  Mission Paani: 'അതൊക്കെയങ്ങ് നടന്നോളും' എന്ന മനോഭാവം കാലാവസ്ഥാ വ്യതിയാനത്തിനിടയിൽ ജലപ്രശ്നങ്ങളെ സഹായിക്കില്ല: വെങ്കയ്യ നായിഡു

  കാലാവസ്ഥാ വ്യതിയാനത്തിനിടയിൽ ഗുരുതരമായ ജലദൗർഭല്യത കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

  Vice-president Venkaiah Naidu speaks at the Jal Pratigya event organized virtually as part of News18’s Mission Paani campaign. (News18 Network)

  Vice-president Venkaiah Naidu speaks at the Jal Pratigya event organized virtually as part of News18’s Mission Paani campaign. (News18 Network)

  • Share this:
   യുവാക്കളുടെ പ്രഥമ സാമൂഹിക ഉത്തരവാദിത്തം ജലസംരക്ഷണമായിരിക്കണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അതൊക്കെ അതിന്റെ വഴിക്ക് നടക്കുമെന്ന മനോഭാവം ഗുണകരമാകില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ന്യൂസ്18-ഹാർപിക് മിഷൻ പാനി ക്യാമ്പെയിന്റെ ഭാഗമായുള്ള ജല പ്രതിജ്ഞ ചടങ്ങിലാണ് ഉപരാഷ്ട്രപതിയുടെ പരാമർശം.

   ലോക ജനസംഖ്യയുടെ 18 ശതമാനമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ രാജ്യത്തെ പുനരുപയോഗ ജലസ്രോതസ്സുകൾ ആകെ 4 ശതമാനം മാത്രമാണ്. കാലാവസ്ഥാ വ്യതിയാനത്തിനിടയിൽ ഗുരുതരമായ ജലദൗർഭല്യത കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

   കോവിഡ് -19 മഹാമാരിയുടെ കാലഘട്ടത്തിൽ ജലസംരക്ഷണത്തിന്റെയും സുസ്ഥിര ശുചിത്വത്തിന്റേയും ആവശ്യകതയിൽ കേന്ദ്രീകരിച്ചാണ് ന്യൂസ് 18 ജല പ്രതിജ്ഞ സംഘടിപ്പിച്ചത്. വെള്ളവും ശുചിത്വവും, രക്ഷിക്കേണ്ടതുണ്ട് ജീവൻ തുടങ്ങിയ സന്ദേശത്തിലൂഞ്ഞിയാണ് ക്യാമ്പെയിൻ.

   യുവാക്കളുടെ നേതൃത്വത്തിൽ ജലസംരക്ഷണത്തിനായി ജനകീയ മുന്നേറ്റമുണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വെങ്കയ്യ നായിഡു പറഞ്ഞു. ജലസംരക്ഷണത്തിനായി എല്ലാ വിഭാഗത്തിലുള്ള ജനങ്ങളും പങ്കാളികളായിക്കൊണ്ടുള്ള മുന്നേറ്റമാണ് വേണ്ടതെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ മഴവെള്ളം സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

   ലോകത്ത് ലഭ്യമായ വെള്ളത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം. ഇതിൽ 0.5 ശതമാനമാണ് കുടിവെള്ളം. സ്വച്ഛ് ഭാരത് അഭിയാൻ ജനകീയ മുന്നേറ്റമായതുപോലെ ജലസംരക്ഷണത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

   രാജ്യമെമ്പാടുമുള്ള ജലസംരക്ഷണ പ്രവർത്തകർക്ക് പ്രവർത്തനപരമായ അവബോധം നൽകുകയും പിന്തുണ നൽകുകയും ചെയ്തുകൊണ്ട് ജലസംരക്ഷണത്തെ കുറിച്ചുള്ള ബോധവത്കരണമാണ് കഴിഞ്ഞ വർഷം ആരംഭിച്ച ഹാർപിക്-ന്യൂസ് 18 മിഷൻ പാനി കാമ്പെയ്ൻ.
   Published by:Naseeba TC
   First published:
   )}