• HOME
 • »
 • NEWS
 • »
 • india
 • »
 • Amit Shah - Junior NTR | ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ; പവൻ കല്യാണിന് മുന്നറിയിപ്പ്

Amit Shah - Junior NTR | ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ; പവൻ കല്യാണിന് മുന്നറിയിപ്പ്

തെലങ്കാനയിലെ മുണുഗോഡ് അസംബ്ലി സീറ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഷാ എത്തിയത്.

 • Last Updated :
 • Share this:
  കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷാ (Amit Shah) തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറുമായി (Junior NTR) നടത്തിയ കൂടിക്കാഴ്ച ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാവുകയാണ്. തെലങ്കാനയിലെ മുണുഗോഡ് അസംബ്ലി സീറ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഷാ എത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സ്വാഭാവികം മാത്രമാണെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. എന്നാൽ അതിന് രാഷ്ട്രീയ വ്യാഖ്യാനങ്ങൾ ഉണ്ടെന്ന് തന്നെയാണ് സോഴ്സുകൾ വ്യക്തമാക്കുന്നത്. തെലങ്കാന രാഷ്ട്രീയത്തിനൊപ്പം തന്നെ ആന്ധ്രപ്രദേശിലെ രാഷ്ട്രീയവുമായും കൂടിക്കാഴ്ചയ്ക്ക് ബന്ധമുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ന്യൂസ് 18നോട് പറഞ്ഞു.

  പവൻ കല്യാണിനുള്ള സൂചന

  ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡുവുമായി അടുപ്പം സൂക്ഷിക്കുന്നയാളാണ് ആർആർആർ താരമായ ജൂനിയർ എൻടിആർ. അതിനാൽ അദ്ദേഹത്തെ പെട്ടെന്ന് ബിജെപിക്കൊപ്പം ചേർക്കാൻ സാധിക്കുമെന്ന് പാർട്ടി വിശ്വസിക്കുന്നില്ല. എന്നാൽ, ഈ കൂടിക്കാഴ്ച ടോളിവുഡ് സൂപ്പർതാരവും ജന സേനാ പാർട്ടി അധ്യക്ഷനുമായ പവൻ കല്യാണിനുള്ള സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.


  “രണ്ട് തെലുങ്ക് സംസ്ഥാനങ്ങളിലും ഇരുവർക്കും വലിയ ജനപിന്തുണയുണ്ട്. ഇരുവരും ആന്ധ്രപ്രദേശിൽ നിന്ന് വളർന്ന് വന്നവരാണ്. ഒരാളെ മാത്രം വിശ്വസിച്ച് പോകാൻ പാർട്ടി തയ്യാറല്ല, പകരക്കാരെ എപ്പോഴും തയ്യാറാക്കി വെക്കണമെന്ന തന്ത്രത്തിൻെറ ഭാഗമായാണ് ഷാ ജൂനിയർ എൻടിആറിനെ സന്ദർശിച്ചത്,” ബിജെപി നേതാവ് പറഞ്ഞു.

  read also : പൊലീസുകാർക്കെതിരായ നാലു തമിഴ് യുവാക്കളുടെ കൊലപാതകശ്രമം; പിന്നിൽ ISIS ബന്ധമെന്ന് NIA കുറ്റപത്രം

  “പവൻ കല്യാണിൻെറ ഭാഗത്ത് നിന്നുള്ള പ്രതികരണവും പെട്ടെന്ന് തന്നെ ഉണ്ടായി. വൈഎസ്ആർ കോൺഗ്രസുമായും ടിഡിപിയുമായും തങ്ങൾ ഒരേ അകലം പാലിച്ച് കൊണ്ടാണ് പോകുന്നതെന്ന് പവൻ കല്യാൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. “കല്യാണിന് എപ്പോഴും ടിഡിപിയോട് ചെറിയ അടുപ്പമുണ്ട്. 2014 തിരഞ്ഞെടുപ്പിൽ അദ്ദേഹം ടിഡിപിയോട് സഖ്യം പ്രഖ്യാപിച്ചിരുന്നു. 2019ൽ ബിജെപി രംഗത്തെത്തിയതോടെയാണ് ആ സമീപനത്തിൽ മാറ്റമുണ്ടായത്. ആ സമയത്ത് ഡൽഹിയിലെത്തി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച കല്യാൺ, ടിഡിപിയോടും മൃദു സമീപനമാണ് സ്വീകരിച്ചിരുന്നത്,” സോഴ്സ് കൂട്ടിച്ചേർത്തു.

  സൂപ്പർതാരമായ പവൻ കല്യാണിൻെറ പ്രശസ്തിയും വോട്ട് ബാങ്കും ഉപയോഗപ്പെടുത്താനാണ് ബിജെപി ശ്രമിച്ചത്.

  see also: റഷ്യയിൽ പിടിയിലായ ഐസിസ് ചാവേർ ലക്ഷ്യമിട്ടത് നൂപുർ ശർമയെയെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾ

  ബിജെപിയുടെ പുതിയ തന്ത്രങ്ങൾ

  ആന്ധ്രപ്രദേശിൽ 25 ലോക്സഭാ സീറ്റുകളും തെലങ്കാനയിൽ 17 സീറ്റുകളുമാണുള്ളത്. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ ബിജെപി ആഗ്രഹിന്നുക്കുണ്ട്. ആന്ധ്രയിലും തെലങ്കാനയിലും വേരുറപ്പിക്കാൻ പാർട്ടി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ചർച്ചയുണ്ടാക്കുക എന്നത് തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമുള്ള ജൂനിയർ എൻടിആറിനെ അമിത് ഷാ കാണുമ്പോൾ അത് തെലങ്കാനയിലും ആന്ധ്രയിലും ഒരുപോലെ ചർച്ചയായി മാറും.

  ഓരോ സംസ്ഥാനത്തെയും പ്രശസ്ത വ്യക്തിത്വങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുകയെന്നത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ്. 2009ലെ തെരഞ്ഞെടുപ്പിൽ ടിഡിപിയുടെ താര പ്രചാരകൻ കൂടിയായിരുന്ന ജൂനിയർ എൻടിആറിനെ ഒപ്പമെത്തിക്കുക പ്രയാസമായിരിക്കുമെന്ന് ബിജെപി നേതാക്കൾക്ക് വ്യക്തമായി അറിയാം. ടിഡിപി – ബിജെപി സഖ്യത്തിന് വേണ്ടി അദ്ദേഹം പ്രവർത്തിക്കുമോയെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
  Published by:Amal Surendran
  First published: