വെള്ളത്തെ ചൊല്ലി സംഘർഷം ; യുപിയിൽ 13 പേർക്ക് പരിക്ക്
വെള്ളത്തിന്റെ പേരിലുണ്ടായ ചെറിയ തർക്കം രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
news18-malayalam
Updated: August 26, 2019, 2:52 PM IST
വെള്ളത്തിന്റെ പേരിലുണ്ടായ ചെറിയ തർക്കം രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
- News18 Malayalam
- Last Updated: August 26, 2019, 2:52 PM IST
മുസഫർ നഗർ: ഇനിയൊരു യുദ്ധം ഉണ്ടാകുമെങ്കിൽ അത് വെള്ളത്തിനായിരിക്കുമെന്ന് പറയാറുണ്ട്. ആ സാഹചര്യങ്ങളുടെ വക്കിലെത്തിയിരിക്കുകയാണ് ഇന്ത്യയും. വെള്ളത്തിന്റെ പേരിലുണ്ടായ തർക്കത്തിൽ 13 പേർക്ക് പരിക്ക്. ഉത്തർപ്രദേശ് മുസഫർ നഗറിലെ ഷാംലിയിലാണ് സംഭവം. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.
also read: #MISSIONPAANI: നമ്മുടെ രാജ്യത്ത് ശുദ്ധജല ദൗർലഭ്യം അനുഭവപ്പെടുന്നതിന്റെ പ്രധാനകാരണങ്ങൾ ഇവയാണ് വെള്ളത്തിന്റെ പേരിലുണ്ടായ ചെറിയ തർക്കം രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സകോതി ഗ്രാമത്തിലെ പൊതു പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.
also read: #MISSIONPAANI: നമ്മുടെ രാജ്യത്ത് ശുദ്ധജല ദൗർലഭ്യം അനുഭവപ്പെടുന്നതിന്റെ പ്രധാനകാരണങ്ങൾ ഇവയാണ്
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.