ജലസംരക്ഷണത്തിന് പുതുവഴി തേടി ന്യൂസ് 18 മിഷൻപാനി; അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും

അമിതാഭ് ബച്ചനാണ് പ്രചാരണത്തിന്റെ അംബാസഡർ.

news18-malayalam
Updated: August 27, 2019, 11:28 AM IST
ജലസംരക്ഷണത്തിന് പുതുവഴി തേടി ന്യൂസ് 18 മിഷൻപാനി; അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും
അമിതാഭ് ബച്ചനാണ് പ്രചാരണത്തിന്റെ അംബാസഡർ.
  • Share this:
വളരെ ഗുരുതരമായ ജല ദൗർലഭ്യമാണ് രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. നീതി ആയോഗ് റിപ്പോർട്ട് അനുസരിച്ച് 2020 ആകുമ്പോഴേക്കും 21 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഭൂഗർഭജലം തീർന്നു പോകുമെന്നാണ്.

ഈ ഗുരുതര പ്രതിസന്ധിയെ കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനാണ് മിഷൻപാനി എന്ന പേരിൽ ഹാർപ്പിക്കുമായി ചേർന്ന് ന്യൂസ് 18 ഒരു പ്രചാരണം ആരംഭിച്ചത്. ഇതിന് ഇന്ന് തുടക്കമാകും. രണ്ട് മണിക്കും 3മണിക്കും ഇടയിലാണ്  പരിപാടിക്ക് തുടക്കമാകുന്നത്.
അമിതാഭ് ബച്ചനാണ് പ്രചാരണത്തിന്റെ അംബാസഡർ. ചർച്ചയും അഭിമുഖങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. നെറ്റ് വർക്ക് 18 ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഡിറ്റർ ആനന്ദ് നരസിംഹനാണ് പരിപായിടുടെ അവതാരകൻ.

അമിതാഭ് ബച്ചൻ, ആർബി ഹൈജീൻ ആൻഡ് ഹോം, സൗത്ത് ഏഷ്യ സീനിയർ ഡയറക്ടറും എംഡിയുമായ നരസിംഹൻ ഈശ്വർ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, റാലി ഫോർ റിവർ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.ന്യൂസ് 18നും ഹാർപ്പിക്കും സംയുക്തമായി നടത്തുന്ന ഈ സംരംഭം സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾക്കും ഉന്നതർക്കും വേണ്ടി മാത്രമുള്ളതല്ല. ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ്.

First published: August 27, 2019, 11:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading