ബാങ്ക് ജീവനക്കാര്‍ക്ക് സംഭവിച്ച ചെറിയ ഒരു അബദ്ധം വലിയ തലവേദനയാണ് തെലങ്കാനയില്‍ ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതിയുടെ 1.5 കോടി രൂപയുടെ ഫണ്ട് അബദ്ധത്തില്‍ 15 ആശുപത്രി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഇട്ടുനല്‍കുകയായിരുന്നു.
സര്‍ക്കാരിന്റെ ദലിത് ബന്ധു എന്ന പദ്ധതിയിലൂടെ വിതരണം ചെയ്യേണ്ട പണമാണ് ഇത്തരത്തില്‍ 15 പേരുടെ അക്കൗണ്ടിലേക്ക് പോയത്. ലോട്ടസ് ആശുപത്രിയിലെ 15 ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് തുക എത്തിയത്. ഓരോരുത്തര്‍ക്കം 10 ലക്ഷം രൂപ വീതം അക്കൗണ്ടിലെത്തി.
അബദ്ധം തിരിച്ചറിഞ്ഞ ജീവനക്കാര്‍ ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. തുക തിരികെ നല്കാന് അക്കൗണ്ട് ഉടമകളോട് ബാങ്ക് ആവശ്യപ്പെടുകയും ചെയ്തു. 15ല്‍ 14പേരും പണം തിരിച്ചു നല്കി.
എന്നാല്‍ മഹേഷ് എന്ന വ്യക്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി പ്രകാരം ലഭിച്ച തുകയാണെന്ന വാദത്തിലായിരുന്നു. ഇയാള്‍ ഇതില്‍ നിന്നും കുറച്ച് തുക ചെലവഴിക്കുകയും ചെയ്തു. കടം വീട്ടാനാണ് തുക ഉപയോഗിച്ചത്.
സംഭവം കേസ് ആയതോടെ 6.70 ലക്ഷം രൂപ തിരിച്ചുപിടിച്ചു. ബാക്കിയുള്ള 3.30 ലക്ഷം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് ജീവനക്കാര്‍. എസ്.ബി.ഐയുടെ രംഗറെഡ്ഡി കലക്ടറേറ്റ് ബ്രാഞ്ചില്‍ നിന്നാണ് ഈ അബദ്ധം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Wheat Export | ആഭ്യന്തര വിപണിയിലെ വിലക്കയറ്റം; ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്ത് ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തല്ക്കാലത്തേക്കുള്ള കയറ്റുമതി നിരോധനം. ആഗോള വിപണിയില്‍ ഗോതമ്പിന് വന്‍തോതില്‍ വില കൂടുന്നതും രാജ്യത്ത് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയല്‍രാജ്യങ്ങളുടെയും ദുര്‍ബലരാജ്യങ്ങളുടെയും ആവശ്യങ്ങളെ പരിഗണിക്കുന്നതിനുമാണ് ഇത്തരമൊരു ഇത്തരമൊരു നടപടി കേന്ദ്രം സ്വീകരിച്ചതെന്ന് വെള്ളിയാഴ്ച രാത്രി പുറത്തെത്തിയ ഡി.ജി.എഫ്.ടി. വിജ്ഞാപനത്തില്‍ പറയുന്നു.
ധാന്യവില കൂടിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകര്‍. ഒന്നാമത് ചൈനയും. ഏഷ്യന്‍ വിപണിയില്‍ ഇന്ത്യന്‍ ഗോതമ്പിന് ആവശ്യക്കാര്‍ ഏറെയാണ്.
മാര്‍ച്ചില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് വലിയതോതില്‍ ഗോതമ്പ് കൃഷി നശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗോതമ്പു കയറ്റുമതി നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്.
കയറ്റുമതിയുടെ തോതും എഫ്സിഐയിലെ കരുതല്‍ ശേഖരവും തമ്മിലുള്ള അനുപാതം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നടപടി എന്ന് മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗോതമ്പിന് പുറമേ ഉള്ളി വിത്തുകളുടെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.