നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലേക്ക്; മുഖ്യമന്ത്രിക്കും അടിതെറ്റി

  മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലേക്ക്; മുഖ്യമന്ത്രിക്കും അടിതെറ്റി

  • Last Updated :
  • Share this:
   ഐസ്വാള്‍: ഹിന്ദി ഹൃദയഭൂമിയില്‍ മുന്നേറ്റം നടത്താനായെങ്കിലും മിസോറാമിലേറ്റ പരാജയം കോണ്‍ഗ്രസിനു തിരിച്ചടിയായി. ആകെയുള്ള നാല്‍പ്പതു സീറ്റില്‍ 34 സീറ്റുകളും നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് കേവലം അഞ്ച് സീറ്റുമാത്രമെ ലഭിച്ചുള്ളൂ. മിസോറാമിലെ പരാജയത്തോടെ വടക്കുകിഴക്കിന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും ഭരണമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

   ഫലംവന്ന 34 സീറ്റുകളില്‍ 23 സീറ്റും നേടിയ മിസോ നാഷണല്‍ ഫ്രണ്ട് കേവല ഭൂരിപക്ഷമായ 21 മറികടന്ന് അദികാരമുറപ്പിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം പരാജയപ്പെട്ടതും കോണ്‍ഗ്രസിന് കനത്ത പ്രഹരമായി.

   Also Read മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

   മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല മല്‍സരിച്ച സൗത്ത് ചമ്പെയ്, സെര്‍ചിപ് എന്നീ രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന അഞ്ച് തവണയും മുഖ്യമന്ത്രിയായിരുന്നതും ലാല്‍ തന്‍ഹാവ്ലയായിരുന്നു.

   അതേസമയം മിസോറാമില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ ഡോ. ബുദ്ധ ധന്‍ ചക്മയാണ് തുയ്ചാവാങ്ങ് മണ്ഡലത്തില്‍ന്നും വിജയിച്ചത്.

   First published:
   )}