നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സേനാ ബാരക്കിൽ ജന്മദിനം ആഘോഷിച്ച് മിസോറാം ഗവർണർ

  സേനാ ബാരക്കിൽ ജന്മദിനം ആഘോഷിച്ച് മിസോറാം ഗവർണർ

  • Last Updated :
  • Share this:
  ഐസ്വാള്‍: സേനാംഗങ്ങളുടെ ബാരക്കില്‍ ആദ്യമായി ജന്മദിനം ആഘോഷിച്ച് മിസേറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. മരംകോച്ചുന്ന തണുപ്പില്‍ മധുരം പങ്കുവച്ചും പ്രാതല്‍ കഴിച്ചും സേനാംഗങ്ങള്‍ക്കൊപ്പം രണ്ടു മണിക്കൂര്‍ ചെലവഴിച്ച കാര്യം ഗവര്‍ണര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

  തിരക്കുകള്‍ക്കിടയില്‍ ഇതുവരെ ജന്മദിനം ആഘോഷിക്കാന്‍ സമയം കിട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറയുന്നു.

  Also Read കുമ്മനം രാജശേഖരന് ഡി-ലിറ്റ്

  തന്റെ ജന്മദിനം മനസിലാക്കിയ സേനാംഗങ്ങള്‍ തന്നെ അത് ആഗോഷിക്കുകയായിരുന്നു. ജന്മദിനാശംസകള്‍ അറിയിച്ച രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കും ഗവര്‍ണര്‍ നന്ദി രേഖപ്പെടുത്തുന്നു.

  Also Read ഇപ്പോൾ വേണമായിരുന്നെന്ന് കെ സുരേന്ദ്രൻ  ഗവര്‍ണറുടെ കുറിപ്പ് ഇങ്ങനെ

  'മരം കോച്ചുന്ന മഞ്ഞത്ത് ഇന്ന് രാവിലെ മിസോറാമില്‍ സേനാംഗങ്ങളുടെ ബാരക്കില്‍ ജന്മദിനം ആഘോഷിച്ചു. മധുരം പങ്കുവെച്ചും, പ്രാതല്‍ കഴിച്ചും സേനാംഗങ്ങളോടൊപ്പം രണ്ടു മണിക്കൂര്‍ ചെലവഴിച്ചു. തിരക്കിനിടയില്‍ ജന്മദിനത്തെക്കുറിച്ചു ചിന്തിക്കാന്‍ സമയം കിട്ടിയിരുന്നില്ല, നാളിതുവരെ ആഘോഷിച്ചിട്ടുമില്ല. പക്ഷെ സേനാംഗങ്ങള്‍ എങ്ങനെയോ മനസ്സിലാക്കി എന്നോടൊപ്പം ജന്മദിനം ആഘോഷിക്കാന്‍ തയാറായി.

  നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തി സേനയില്‍ സേവനം അനുഷ്ഠിക്കുന്ന നിസ്വാര്‍ത്ഥസമര്‍പ്പിതരായ സൈനികരുടെ സ്‌നേഹ വാത്സല്യങ്ങള്‍ ഒരു പ്രചോദനമായി. നേരിട്ട് ആശംസ അറിയിച്ച രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ എല്ലാ അഭ്യുദയകാംഷികള്‍ക്കും സന്ദേശമയച്ചവര്‍ക്കും നേരിട്ട് ആശംസ നേര്‍ന്നവര്‍ക്കുമെല്ലാം ഹാര്‍ദ്ദമായ നന്ദി രേഖപെടുത്തുന്നു.

  ഏറ്റെടുത്ത ദൗത്യവും, നെഞ്ചിലേറ്റിയ ആദര്‍ശവും, സത്യധര്‍മ്മത്തിന്റെ ചിന്തേരിലിട്ടു തേച്ചുമിനുക്കി പ്രകാശപൂര്ണമാക്കുവാനുള്ള അവസരമായി ജന്മദിനാഘോഷത്തെ കാണണമെന്നാണ് ഗുരുവര്യന്മാരുടെ ഉപദേശം. അതാവട്ടെ നമുക്കേവര്‍ക്കും പ്രേരണാദായകമായ വഴികാട്ടി. നന്ദി'

  First published:
  )}