നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസ് പതനത്തിനു ശേഷം മിസോറാം ഗവർണറുടെ ഫേസ്ബുക്ക് പോസ്റ്റ്

  കോൺഗ്രസ് പതനത്തിനു ശേഷം മിസോറാം ഗവർണറുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Share this:
   മിസോറാം: മിസോറാമിൽ സർക്കാർ രൂപീകരിക്കാൻ മിസോ നാഷണൽ ഫ്രണ്ട് അവകാശമുന്നയിച്ചു. രാജ് ഭവനിൽ എത്തി ഗവർണർ കുമ്മനം രാജശേഖരനെ കണ്ടാണ് അവകാശം ഉന്നയിച്ചതി. മിസോറാം ഗവർണറുടെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.

   മിസോറാമിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച മിസോ നാഷണൽ ഫ്രണ്ടിന്‍റെ പ്രതിനിധി സംഘമാണ് ഗവർണർ കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തിയത്. ഐസ്വാളിലെ രാജ് ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. എം എൻ എഫിന്‍റെ നിയമസഭാ നേതാവായി തെരഞ്ഞെടുക്കപ്പെട്ട സോരംതംഗയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം എത്തിയത്.

   സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ചുകൊണ്ടുള്ള കത്ത് സംഘം ഗവർണർക്ക് കൈമാറി. 40 അംഗ നിയമസഭയിൽ എം എൻ എഫ് 26 സീറ്റുകളിലാണ് വിജയിച്ചത്.

   ബി ജെ പി സർക്കാരിനെ സത്യവാചകം ചൊല്ലിക്കൊടുക്കാൻ കഴിയില്ലെങ്കിലും ഒരു കോൺഗ്രസിതര സർക്കാരിന് സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഗവർണർ കുമ്മനം രാജശേഖരന് കഴിയും.

   First published:
   )}