• HOME
 • »
 • NEWS
 • »
 • india
 • »
 • MK Stalin | അങ്കിളേ.. ഞങ്ങളുടെ വീട്ടിലേക്ക് വരുമോ ? സ്റ്റാലിനോട് വിദ്യാര്‍ഥിനിയുടെ ചോദ്യം; പിന്നെ സംഭവിച്ചത്

MK Stalin | അങ്കിളേ.. ഞങ്ങളുടെ വീട്ടിലേക്ക് വരുമോ ? സ്റ്റാലിനോട് വിദ്യാര്‍ഥിനിയുടെ ചോദ്യം; പിന്നെ സംഭവിച്ചത്

വീട്ടിലേക്ക് വന്നാല്‍ ഭക്ഷണം തരുമോയെന്നായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍റെ മറുപടി

 • Share this:
  മുഖ്യമന്ത്രി പദവിയിലെത്തിയ നാള്‍ മുതല്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ (MK Stalin). സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നിരവധി മാറ്റങ്ങളാണ് അദ്ദേഹം ഇതിനോടകം നടപ്പാക്കിയത്. അടുത്തിടെ നരിക്കുറവര്‍ (Narikuravar) സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ ദിവ്യ എന്ന വിദ്യാര്‍ത്ഥിനിയുടെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ജാതിയുടെ പേരില്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ദിവ്യ അഭിമുഖത്തിലൂടെ ദിവ്യ പങ്കുവെച്ചത്.

  വിഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി സ്റ്റാലിന്‍ ദിവ്യയോട് വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ' അങ്കിളിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഞങ്ങളുടെ വീട്ടിലേക്ക് വന്നാല്‍ ഇനിയും ഒരുപാട് സന്തോഷമാകും എന്ന് പറഞ്ഞ് സ്റ്റാലിനെ ദിവ്യ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.'വീട്ടിലേക്ക് ഉറപ്പായും വരുമെന്നും വന്നാല്‍ ഭക്ഷണം തരുമോ എന്നും സ്റ്റാലിന്‍ മറുപടി നല്‍കി. തരാമെന്നും ദിവ്യയും വാക്ക് പറഞ്ഞു.  ഒടുവില്‍ വാക്ക് പാലിച്ചുകൊണ്ട് ആവഡിക്കടുത്ത് പരുത്തിപ്പട്ട് എന്ന ഗ്രാമത്തിലുള്ള ദിവ്യയുടെ വീട്ടിലേക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരിട്ടെത്തി. ഗ്രാമത്തിലെ കുട്ടികള്‍ സ്റ്റാലിന് പാസി മണിയും റോസാപൂക്കളും നല്‍കി സ്വീകരിച്ചു. ദിവ്യയുടെ അമ്മ വിളമ്പിയ ഇഡലിയും ചമ്മന്തിയും സാമ്പാറും ചായയും അദ്ദേഹം ആസ്വദിച്ച് കഴിക്കുകയും ചെയ്തു. ഇത് സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

   Also Read- 'പിണറായി വിജയൻ ഇന്ത്യയിലെ ഉരുക്കു മനുഷ്യരിൽ ഒരാൾ'; പങ്കെടുക്കുന്നത് ആവേശത്തോടെ: സ്റ്റാലിൻ

  തുടര്‍ന്ന് നരിക്കുറവ വിഭാഗത്തിലുള്ള ജനങ്ങള്‍ക്കുള്ള ക്ഷേമസഹായ വിതരണത്തിലും അദ്ദേഹം പങ്കെടുത്തു. ഏതാനും മാസങ്ങൾക്ക് മുമ്പ് മാമല്ലപുരത്തിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ നരിക്കുരവർ സ്ത്രീയായ അശ്വിനിക്ക് ഭക്ഷണം നിഷേധിച്ചതും അതേ ക്ഷേത്രത്തിൽ അവരോടൊപ്പം ഭക്ഷണം കഴിക്കാൻ ദേവസ്വം മന്ത്രിയോട് ആവശ്യപ്പെട്ടതും ചടങ്ങിൽ മുഖ്യമന്ത്രി ഓര്‍മിച്ചു. നരിക്കുറവരുടെയും മറ്റ് ആദിവാസികളുടെയും ആവശ്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് അയക്കാൻ എല്ലാ ജില്ലാ കളക്ടർമാരോടും താൻ നിർദ്ദേശിച്ചതും സ്റ്റാലിൻ പറഞ്ഞു.

  ചെന്നൈയിലേക്കുള്ള മടക്കയാത്രയില്‍ സ്റ്റാലിൻ ടി1 അമ്പത്തൂർ പോലീസ് സ്‌റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയും ജനങ്ങളുടെ പരാതികളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരായുകയും കേസുകളുടെ രജിസ്‌റ്റർ പരിശോധിക്കുകയും ചെയ്തു.

  അംബേദ്കര്‍ ജയന്തി തമിഴ്നാട്ടില്‍ ഇനി സമത്വ ദിനം; പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്റ്റാലിന്‍


  ഡോ.ബി.ആര്‍ അംബേദ്കറുടെ (BR Ambedkar) ജന്മദിനം തമിഴ്നാട്ടില്‍ ഇനി മുതല്‍ സമത്വ ദിനമായി (Equality Day) ആചരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ (MK Stalin). ഇത് സംബന്ധിച്ച പ്രഖ്യാപനം സ്റ്റാലിന്‍ ഇന്നലെ സഭയില്‍ നടത്തിയിരുന്നു. ഇതോടൊപ്പം തന്തൈ പെരിയാര്‍ ഇ.വി രാമസ്വാമിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 സാമൂഹിക നീതി ദിനമായി ആചരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

  അംബേദ്കറുടെ സ്മരണക്കായി എല്ലാവരും ഈ ദിവസം സമത്വ പ്രതിജ്ഞയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമത്വ ദിനാചരണത്തില്‍ സ്റ്റാലിന്‍ സഹപ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെന്നൈയിലെ അംബേദ്കര്‍ സ്മാരകത്തില്‍ അദ്ദേഹത്തിന്‍റെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കും. കൂടാതെ അംബേദ്കറുടെ തിരഞ്ഞെടുത്ത പുസ്കങ്ങള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുമെന്നും  സ്റ്റാലിന്‍ പറഞ്ഞു.

  വിസികെ,സിപിഎം, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ എന്നിവര്‍ സര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
  Published by:Arun krishna
  First published: