• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എം കെ സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തു

news18india
Updated: August 28, 2018, 10:53 AM IST
എം കെ സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തു
news18india
Updated: August 28, 2018, 10:53 AM IST
ചെന്നൈ: അഭ്യൂഹങ്ങൾക്കും തർക്കങ്ങൾക്കും വിരാമമമായി. എം കെ സ്റ്റാലിനെ ഡി എം കെ അധ്യക്ഷനായി തെരഞ്ഞെടുത്തു. ചെന്നൈയിൽ നടന്ന ഡി എം ക ജനറൽ കൗൺസിൽ യോഗത്തിലാണ് സ്റ്റാലിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. പാർട്ടിയുടെ രണ്ടാമത്തെ അധ്യക്ഷനായാണ് സ്റ്റാലിൻ ചുമതലയേൽക്കുന്നത്. പാർട്ടി സ്ഥാപിതമായതു മുതൽ കരുണാനിധി ആയിരുന്നു പാർട്ടിയുടെ അധ്യക്ഷൻ. കരുണാനിധിയുടെ മരണത്തെ തുടർന്നാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.

ഇന്നു വൈകുന്നേരം തന്നെ ചുമതല ഏറ്റെടുക്കും. അധ്യക്ഷസ്ഥാനത്തേക്ക് സ്റ്റാലിൻ മാത്രമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത്.
First published: August 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍