HOME » NEWS » India » MK STALIN RIDES TO POWER IN A CLOSE FIGHT IN A NARROW DEFEAT E PALANISAMY EMERGES AS A LEADER

Tamilnadu Eelction Result | പോരാട്ടത്തിനൊടുവിൽ തമിഴ്നാട്ടിൽ സ്റ്റാലിൻ അധികാരത്തിലേക്ക്; പരാജയപ്പെട്ടെങ്കിലും നേതാവായി പളനിസ്വാമി

കലൈഞ്ജർ എം കരുണാനിധിയുടെ മകൻ കടുത്ത പോരാട്ടത്തിനൊടുവിൽ മുഖ്യമന്ത്രി ഇ പളനിസാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ സഖ്യത്തെ തോൽപ്പിച്ചാണ് അധികാരം പിടിച്ചത്.

News18 Malayalam | news18-malayalam
Updated: May 2, 2021, 1:56 PM IST
Tamilnadu Eelction Result | പോരാട്ടത്തിനൊടുവിൽ തമിഴ്നാട്ടിൽ സ്റ്റാലിൻ അധികാരത്തിലേക്ക്; പരാജയപ്പെട്ടെങ്കിലും നേതാവായി പളനിസ്വാമി
സ്റ്റാലിൻ, പളനിസ്വാമി
  • Share this:
ഡി.പി സതീഷ്

ബെംഗളൂരു: ചെന്നൈയിലെ ഭണസിരാ കേന്ദ്രമായ സെന്റ് ജോർജ്ജ് ഫോർട്ടിലെ അധികാര കസേര ഒടുവിൽ എം‌.കെ സ്റ്റാലിൻ എന്ന രാഷ്ട്രീയക്കാരൻ കരസ്ഥമാക്കി. സ്റ്റാലിൻ നയിച്ച ഡിഎംകെ സഖ്യം 10 ​​വർഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷമാണ് അധികാരത്തിൽ തിരിച്ചെത്തുന്നത്. അന്തരിച്ച മുൻമുഖ്യമന്ത്രി കലൈഞ്ജർ എം കരുണാനിധിയുടെ മകൻ കടുത്ത പോരാട്ടത്തിനൊടുവിൽ മുഖ്യമന്ത്രി ഇ പളനിസാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ സഖ്യത്തെ തോൽപ്പിച്ചാണ് അധികാരം പിടിച്ചത്.

അഴിമതി കേസിൽ 2017 ഫെബ്രുവരിയിൽ ശശികല ജയിലിൽ അടയ്ക്കപ്പെട്ടതിനു പിന്നാലെയാണ്  ഇപിഎസ്  മുഖ്യമന്ത്രിയായത്. അധികാരത്തിലേറി ഏതാനും ആഴ്ചകൾക്കുള്ളിൽ അദ്ദേഹത്തിന്റെ സർക്കാർ നിലംപൊത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും പ്രവചിച്ചിരുന്നത്. എന്നാൽ, തന്റെ കാലാവധി പൂർത്തിയാക്കി പാർട്ടിയെ ഒറ്റക്കെട്ടായി ഒപ്പം നിർത്താൻ അദ്ദേഹത്തിനു സാധിച്ചു.

Assembly Election Result 2021 LIVE | അസമിൽ വിജയം ഉറപ്പിച്ച് ബിജെപി; ബംഗാളിൽ വിജയത്തിലേക്ക് തൃണമൂൽ

2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇപി‌എസിന്റെ നേതൃത്വത്തിൽ എ‌ഐ‌ഡി‌എം‌കെ സഖ്യം 39 ൽ ഒരു സീറ്റിൽ ഒന്നിൽ മാത്രമാണ് വിജയിച്ചത്. ഇതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ പൂർണമായും തകർന്നടിയുമെന്ന വിലയിരുത്തലുകളുമുണ്ടായി.

നേരത്തെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്റ്റാലിനൊപ്പമായിരുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ സഹായം ഇപിഎ ഈ തെരഞ്ഞെടുപ്പിൽ തേടിയിരുന്നു. ഇതു തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ ഡി.എം.കെയ്ക്ക് ശക്തമായ മത്സരം നേരിടേണ്ടി വന്നതിനു കാരണവും.

ബി.ജെ.പിയുമായി ഉണ്ടാക്കിയ “നിർബന്ധിത” സഖ്യമാണ് തിരിച്ചടിയായതെന്നാണ് എം.ഐ.എ.ഡി.എം.കെയിലെ തന്നെ പല നേതാക്കളും കരുതുന്നത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ നഷ്ടമുണ്ടാക്കിയെന്നാണ് നേതാക്കൾ പറയുന്നത്.

അതേസമയം കടുത്ത പോരാട്ടത്തിനു ശേഷമാണ് പരാജയപ്പെച്ചെന്നത് ഇ.പി.എസിന്ഡറെ പ്രതിച്ഛായയും ഉയർത്തിയിട്ടുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹം പ്രതിപക്ഷത്തെ നയിക്കുമെന്നും ഏറെക്കുറെ ഉറപ്പാണ്.

പാർട്ടി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പേരിൽ അണികൾ പാർട്ടി വിടുന്ന സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നില്ല.  പരാജയപ്പെട്ടെങ്കിലും എ.ഐ.എ.ഡി.എം.കെയുടെ അടിത്തറ ശക്തമായതിനാൽ തമിഴ്നാട്ടിൽ പാർട്ടി കെട്ടിപ്പടുക്കാൻ  ബി.ജെ.പിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

അറുപതാം വയസിലാണ് എം കെ സ്റ്റാലിൻ പാർട്ടിയെ നയിക്കുകയും കടുത്ത പോരാട്ടത്തിൽ അധികാരം പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നത്. ഡി.എം.കെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയെങ്കിലും സഖ്യകക്ഷികളായ കോൺഗ്രസ്, ഇടതുപക്ഷം, മറ്റ് ദ്രാവിഡ പാർട്ടികൾ എന്നിവയെ സ്റ്റാലിൻ അവഗണിക്കാനിടയില്ല. അവർക്ക് മതിയായ പരിഗണന നൽകുമെന്നു തന്നെയാണ് സൂചന.

എം‌കെ സ്റ്റാലിൻ വിജയിച്ചെങ്കിലും തോൽവിയിലും എടപാടി പളനിസാമി ഒരു ഉന്നത നേതാവായി ഉയർന്നു വന്നെന്നു വേണം കരുതാൻ.
Published by: Aneesh Anirudhan
First published: May 2, 2021, 1:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories