• HOME
 • »
 • NEWS
 • »
 • india
 • »
 • Governors | ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ പ്രതിപക്ഷ മുഖ്യമന്ത്രിമാർ യോഗം ചേരുമെന്ന് എംകെ സ്റ്റാലിൻ

Governors | ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ പ്രതിപക്ഷ മുഖ്യമന്ത്രിമാർ യോഗം ചേരുമെന്ന് എംകെ സ്റ്റാലിൻ

നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

 • Share this:
  ഗവര്‍ണര്‍മാരുടെ (Governor) അധികാര ദുര്‍വിനിയോഗം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ (Chief Ministers) ഉടന്‍ ഡല്‍ഹിയില്‍ യോഗം ചേരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി (Tamil Nadu) എംകെ സ്റ്റാലിന്‍ (MK Stalin) ഞായറാഴ്ച ട്വീറ്റ് ചെയ്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് കൂടിക്കാഴ്ച സംബന്ധിച്ച നിർദ്ദേശം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാർ ഭരണഘടനാപരമായ നടപടിക്രമങ്ങൾ മറികടക്കുന്നതിലും അധികാര ദുര്‍വിനിയോഗം നടത്തുന്നതിലുമുള്ള ആശങ്ക പങ്കുവെയ്ക്കാന്‍ പ്രിയപ്പെട്ട ദീദി എന്നെ ഫോണില്‍ വിളിച്ചിരുന്നു. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ഒരു യോഗം ചേരാനുള്ള നിര്‍ദ്ദേശവും അവർ മുന്നോട്ടുവെച്ചു'', സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

  ''സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതിൽ ഡിഎംകെ പ്രതിജ്ഞാബദ്ധമാണെന്ന് ഞാന്‍ അവര്‍ക്ക് ഉറപ്പു നല്‍കി. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കണ്‍വെന്‍ഷന്‍ ഉടന്‍ ഡല്‍ഹിയിൽ നടക്കും'', സ്റ്റാലിൻ രണ്ടാമത്തെ പോസ്റ്റില്‍ പറഞ്ഞു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറുമായി ട്വിറ്ററിൽ നടന്ന വാഗ്‌വാദത്തിന് തൊട്ടുപിന്നാലെയാണ് സ്റ്റാലിന്റെ ട്വീറ്റ്.

  ''പശ്ചിമ ബംഗാള്‍ നിയമസഭാ സമ്മേളനം നിർത്തിവെയ്ക്കാനുള്ള പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ നടപടി ഉന്നത പദവിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ളതല്ല, നിലനിൽക്കുന്ന രീതികൾക്കും സമ്പ്രദായങ്ങൾക്കും എതിരായ പ്രവൃത്തിയാണത്'', സ്റ്റാലിന്‍ ട്വിറ്ററില്‍ പറഞ്ഞു. പിന്നാലെ സ്റ്റാലിന്റെ നിരീക്ഷണങ്ങൾ വസ്തുതയ്ക്ക് നിറയ്ക്കുന്നതല്ല എന്ന് പറഞ്ഞുകൊണ്ട് ഗവര്‍ണര്‍ ധന്‍ഖര്‍ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

  സർക്കാരിന്റെ നിർദ്ദേശം പ്രകാരമാണ് അസംബ്ലി സമ്മേളനം തടഞ്ഞതെന്ന് വ്യക്തമാക്കിയ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അത് സംബന്ധിച്ച ഔദ്യോഗിക ആശയവിനിമയത്തിന്റെ രേഖകളും പോസ്റ്റ് ചെയ്തു. അതേസമയം, മന്ത്രിസഭയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം നിർത്തിവെച്ചതെന്നും അതില്‍ ആശയക്കുഴപ്പമില്ല എന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് വ്യക്തമാക്കി.

  Also Read-Chinese Apps| 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിച്ചു; സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര സർക്കാർ

  പശ്ചിമ ബംഗാളില്‍, ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ ഭരണഘടനാപരമായ പരിധി ലംഘിച്ചെന്ന് ആരോപിച്ച് നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയെ മറികടക്കാന്‍ ഉദ്ദേശിച്ചുള്ള തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി തടയുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചിരുന്നു. സ്റ്റാലിനും സമാന ചിന്താഗതിക്കാരായ സംസ്ഥാനത്തെ മറ്റ് ചില പാര്‍ട്ടികളും ഈ ബില്‍ വീണ്ടും ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരത്തിനായി കൈമാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

  Also Read-Mamata Banerjee | വാലന്റൈൻസ് ദിനത്തിൽ പൊതു അവധി; ബംഗാളിൽ മമത സർക്കാരിന്റെ നീക്കത്തിന് പിന്നിലെന്ത്?

  അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ മുംബൈയില്‍ കാണുമെന്നും മമതാ ബാനര്‍ജിയുമായി ഉടന്‍ തന്നെ ഹൈദരാബാദില്‍ വച്ച് സന്ദര്‍ശനത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കെ ചന്ദ്രശേഖര്‍ റാവു നിരവധി പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
  Published by:Jayesh Krishnan
  First published: