നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡോക്ടർ അവധിയിൽ; ഗുരുതരാവസ്ഥയിലായ ഗർഭിണിയ്ക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി എംഎൽഎ

  ഡോക്ടർ അവധിയിൽ; ഗുരുതരാവസ്ഥയിലായ ഗർഭിണിയ്ക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി എംഎൽഎ

  രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാനും കഴിയാത്ത അവസ്ഥയിലായിരുന്നു.

  Baby

  Baby

  • Share this:
   ഐസ്വാള്‍: രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഗർഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി എം.എല്‍.എ. മിസോറം നിയമസഭയില്‍ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇസഡ്.ആര്‍.ധിയാമസംഗയാണ് ഗുരുതരവസ്ഥയിലായിരുന്ന ഗര്‍ഭിണിക്ക് ശസ്ത്രക്രിയ നടത്തിയത്.

   ചാംഫായി ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന സി.ലാല്‍മംഗായ്‌സാങി എന്ന 38കാരിക്കാണ് അടിയന്തര സാഹചര്യത്തില്‍ എം.എല്‍.എ. രക്ഷകനായത്. ലാല്‍മംഗായ്‌സാങിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു.

   മേഖലയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പം, കൊറോണ സാഹചര്യം എന്നിവ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മ്യാന്‍മര്‍ അതിര്‍ത്തിക്കു സമീപത്തെ വടക്കന്‍ ചാംഫായില്‍ ധിയാമസംഗ എത്തിയത്. ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയുടെ കാര്യം ഇദ്ദേഹം അറിഞ്ഞത്. ചാംഫായി ആശുപത്രിയിലെ ഡോക്ടര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായിരുന്നു.

   TRENDING:Sushant Singh Rajput| റിയ വിളിച്ചവരുടെ കൂട്ടത്തിൽ ആമിർഖാനും; റിയയ്ക്ക് ആമിറിന്റെ മൂന്ന് എസ്എംഎസുകൾ
   [NEWS]
   Nayanthara Chakravarthy | 'ചില കമന്റുകള്‍ അമ്മയെ വിഷമിപ്പിക്കാറുണ്ട്'; നെഗറ്റീവ് കമന്റുകളൊന്നും ബാധിച്ചിട്ടില്ല: നയൻതാര ചക്രവർത്തി
   [PHOTO]
   Kamala Harris| ശ്യാമള ഗോപാലനെ അറിയാമോ?; യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ അമ്മ; അർബുദ ഗവേഷക
   [NEWS]


   ഏകദേശം 200 കിലോമീറ്ററോളം അകലെയുള്ള ഐസ്വാളിലെ ആശുപത്രിയിലേക്ക് പോകാവുന്ന നിലയിലായിരുന്നില്ല ലാല്‍മംഗായ്‌സാങി ഉണ്ടായിരുന്നത്. ലാല്‍മംഗായ്‌സാങിയുടെ അവസ്ഥ അറിഞ്ഞ ഉടന്‍ ചാഫായി ആശുപത്രിയില്‍ എത്തിയ ധിയാമസംഗ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ്. ഇരുവര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല.

   യുവതിയുടെ ഭാഗ്യം കൊണ്ടാണ് താൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നതെന്നും തന്റെ കടമ മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ഒബ്‌സ്‌ട്രെിക്‌സ്- ഗൈനക്കോളജി വിദഗ്ധനായ ധിയാമസംഗ, നിയമസഭാംഗമായതിനു പിന്നാലെയാണ് മുഴുവന്‍ സമയ ഡോക്ടര്‍ ജോലിയോട് വിട പറഞ്ഞത്.   30 വർഷത്തെ സേവന പരിചയം അദ്ദേഹത്തിന് ഉണ്ട്. മിസോ നാഷണല്‍ ഫ്രണ്ട് പ്രതിനിധിയായ ധിയാമസംഗ, 2018ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയത്.
   Published by:Gowthamy GG
   First published: