നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • VIRAL POST: BJPയെ കുറിച്ചുളള CBSEയുടെ ചോദ്യത്തിന് ഉത്തരമെഴുതി എംഎം മണി

  VIRAL POST: BJPയെ കുറിച്ചുളള CBSEയുടെ ചോദ്യത്തിന് ഉത്തരമെഴുതി എംഎം മണി

  CBSE പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പരീക്ഷയിലാണ് ബിജെപിയുടെ സവിശേഷതകളെ കുറിച്ചുളള ചോദ്യം ഉണ്ടായിരുന്നത്

  എം എം മണി

  എം എം മണി

  • Share this:
   ദില്ലി: 'ബിജെപിയുടെ അഞ്ച് പ്രത്യേകതകള്‍ വിശദമാക്കുക' എന്ന സിബിഎസ്ഇയുടെ വിവാദ ചോദ്യത്തിന് മറുപടിയുമായി മന്ത്രി എം.എം മണി. സിബിഎസ്ഇ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പരീക്ഷയിലാണ് ബിജെപിയുടെ സവിശേഷതകളെ കുറിച്ചുളള ചോദ്യം ഉണ്ടായിരുന്നത്. ഈ ചോദ്യത്തിനാണ് മന്ത്രി എം.എം മണി ഫേസ്ബുക്കിലൂടെ മറുപടി നൽകിയിരിക്കുന്നത്.

   നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ കൂട്ടത്തിലാണിത്. ഉത്തരത്തിന് അഞ്ച് മാര്‍ക്കാണ്. ചോദ്യം വിവാദമായതോടെ വിശദീകരണവുമായി സിബിഎസ്ഇ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയം സാമൂഹ്യശാസ്ത്രത്തില്‍ പ്രധാനപ്പെട്ടതാണ് എന്നാണ് സിബിഎസ്ഇ യുടെ ന്യായം.

   എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

   #ബിജെപിയുടെ
   5 #സവിശേഷതകൾ #വിവരിക്കുക (മാർക്ക് 5)

   #ഉത്തരം
   1. ഹിന്ദുവർഗ്ഗീയ ഫാസിസത്തിന് നേതൃത്വം കൊടുക്കുന്നു.
   2. കണക്കില്ലാത്ത വിധം മുസ്ലീം ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.
   3. 'മോഹവില' നൽകി കുതിരക്കച്ചവടത്തിലൂടെ പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കുന്നു.
   4. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തിട്ടുണ്ട്.
   5. പൊതുമേഖല വ്യവസായം തകർത്ത് തുച്ഛമായ വിലയ്ക്ക് ഇഷ്ടക്കാർക്ക് കൈമാറുന്നു.
   6. ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ഇന്ത്യയെ നൂറ്റാണ്ടുകൾ പിന്നോട്ടടിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിച്ച് ലോക ജനതക്കു മുന്നിൽ ഇന്ത്യക്ക് കുപ്രസിദ്ധി നേടിത്തരുന്നു.
   You may also like:ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ; എയർപോർട്ടിൽ നിന്നും പുറത്താക്കി [NEWS]COVID 19 | UAE റെസിഡൻസി വിസ ഉള്ളവർക്കും പ്രവേശിക്കാനാവില്ല; വിലക്ക് പ്രാബല്യത്തിൽ [NEWS]COVID 19| ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കും, ജാഗ്രത തുടരണം: മുഖ്യമന്ത്രി [PHOTOS]

   7. എല്ലാവിധ അസുഖങ്ങളും ഭേദമാക്കാൻ കഴിയുന്ന 'ചാണക- ഗോമൂത്രം' എന്ന ഒറ്റമൂലി വികസിപ്പിച്ചെടുത്തു.
   8. ഇന്ത്യയിൽ ഇന്ധന വില വർദ്ധിപ്പിച്ച ശേഷം, വില വർദ്ധിച്ചിട്ടില്ലെന്നു മാത്രമല്ല കുറയുകയാണ് ചെയ്തതെന്ന തോന്നൽ വരും വിധം ജനങ്ങൾക്കാശ്വാസം നൽകന്ന പുതിയ 'എണ്ണവില സിദ്ധാന്തം' അവതരിപ്പിച്ചു.
   #സിദ്ധാന്തം: പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്. അപ്പോ അതില് ചെറിയ എന്തെങ്കിലും എമൗണ്ട് കൂടിയിട്ടുണ്ടാവും. അത്രയേയുള്ളൂ. അത് ടോട്ടലായിട്ട് വർദ്ധനവുണ്ടാകുന്നില്ലല്ലോ. വില കുറയുകയാണ് ചെയ്തത്.

   NB: ഇതുപോലുള്ള ഗുണങ്ങൾ ഏറെ വർണ്ണിക്കാനുണ്ട്. സമയക്കുറവ് കാരണം ഇത്രയേ എഴുതുന്നുള്ളൂ. (കൂടുതൽ മാർക്ക് പ്രതീക്ഷിക്കുന്നു.)
   Published by:user_49
   First published:
   )}